ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ഇന്ത്യയുടെ അറ്റ പ്രത്യക്ഷ നികുതി വരുമാനം 9.18 ശതമാനം ഉയര്‍ന്ന് 10.82 ലക്ഷം കോടി രപയുടേതായി. മുന്‍കൂര്‍ കോര്‍പറേറ്റ് നികുതിയും റീഫണ്ടുകള്‍ വൈകിപ്പിച്ചതുമാണ് കാരണം. ഏപ്രില്‍ 1 നും സെപ്റ്റംബര്‍ 17 നും ഇടയില്‍ റീഫണ്ട് ഇഷ്യൂകള്‍ 24 ശതമാനം കുറഞ്ഞ് 1.61 ലക്ഷം കോടി രൂപയായിരുന്നു.

ഈ കാലയളവില്‍ കോര്‍പ്പറേറ്റ് മുന്‍കൂര്‍ നികുതി പിരിവ് 6.11 ശതമാനം വര്‍ധിച്ച് 3.52 ലക്ഷം കോടി രൂപയിലെത്തി. അതേസമയം കോര്‍പറേറ്റ് ഇതര മുന്‍കൂര്‍ നികുതി പിരിവ് 7.3 ശതമാനം കുറഞ്ഞ് 96784 കോടി രൂപ. അറ്റ കോര്‍പറേറ്റ് നികുതി വരുമാനം 4.72 ലക്ഷം കോടി രൂപയിലധികമാണ്. മുന്‍വര്‍ഷത്തെ 4.50 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് അധികം.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ വ്യക്തികളും എച്ച്യുഎഫ്മാരും (ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി)  ഉള്‍പ്പെടുന്ന കോര്‍പ്പറേറ്റ് ഇതര നികുതി സമാഹരണം ഏകദേശം 5.84 ലക്ഷം കോടി രൂപയും സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്ടിടി) പിരിവ് 26154 കോടി രൂപയും വ്യക്തിഗത ആദായനികുതി, കോര്‍പറേറ്റ് നികുതി എന്നിവ ഉള്‍പ്പെടുന്ന അറ്റ നേരിട്ടുള്ള നികുതി പിരിവ് 10.82 ലക്ഷം കോടി രൂപയുമാണ്. കഴിഞ്ഞവര്‍ഷം ഇത് യഥാക്രമം 5.13 ലക്ഷം കോടി രൂപയും
26,154 കോടി രൂപയും 9.91 ലക്ഷം കോടി രൂപയുമായിരുന്നു.

റീഫണ്ടുകള്‍ ക്രമീകരിക്കുന്നതിന് മുമ്പ്, ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 17 വരെ മൊത്തം 12.43 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള നികുതി പിരിവ് നടത്തി.
 മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.39 ശതമാനം വളര്‍ച്ച. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 25.20 ലക്ഷം കോടി രൂപയുടെ നികുതി വരുമാനവും എസ്ടിടി 78,000 കോടി രൂപയുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരിട്ടുള്ള നികുതി വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.7 ശതമാനം വര്‍ദ്ധിക്കണം.

X
Top