ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

24 ശതമാനം വര്‍ധന, ഏപ്രില്‍ – നവംബര്‍ അറ്റ പ്രത്യക്ഷ നികുതി വരുമാനം 8.77 ലക്ഷം കോടി രൂപയായെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: അറ്റ പ്രത്യക്ഷ നികുതി വരുമാനം ഏപ്രില്‍ – നവംബര്‍ കാലയളവില്‍ 24 ശതമാനം വളര്‍ന്നു. 8.77 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ ലഭ്യമായതെന്ന് ധനമന്ത്രാലയം അറിയിക്കുന്നു. 2023 സാമ്പത്തികവര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 61.79 ശതമാനമാണ് നിലവിലെ തുക.

“നവംബര്‍ 30 വരെ നേരിട്ടുള്ള നികുതി പിരിവ് 8.77 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ അറ്റ ശേഖരണത്തേക്കാള്‍ 24.26 ശതമാനം കൂടുതലാണ്,” മന്ത്രാലയം ട്വീറ്റ് ചെയ്തു.

14.20 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രത്യക്ഷ നികുതി പിരിവ് അനുമാനം. മുന്‍വര്‍ഷത്തെ ശേഖരണമായ 14.10 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണ് ഇത്. കോര്‍പ്പറേറ്റ്, വ്യക്തിഗത വരുമാന നികുതിയാണ് പ്രത്യക്ഷ നികുതിയായി വകയിരുത്തുന്നത്.

ഏപ്രില്‍ 1 നും നവംബര്‍ 30 നും ഇടയില്‍ 2.15 ലക്ഷം കോടി രൂപ റീഫണ്ടുകളും നല്‍കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 67 ശതമാനം വര്‍ധന. ചരക്ക്,സേവന നികുതി (ജിഎസ്ടി) വരുമാനം പ്രതിമാസം 1.45-1.50 ലക്ഷം കോടി രൂപയായി കുറഞ്ഞിരുന്നു.

നികുതി പിരിവ് എന്നത് ഏതൊരു രാജ്യത്തെയും സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ സൂചകമാണ്.

X
Top