ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

അദാനി ഇടപാട്; കുതിപ്പ് നടത്തി എന്‍ഡിടിവി ഓഹരികള്‍

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനിയുടെ 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ന്യൂ ഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡിന്റെ (എന്‍ഡിടിവി) ഓഹരികള്‍ ബുധനാഴ്ച 20 ശതമാനത്തിലധികം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 26 ശതമാനം കൂടുതല്‍ ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ നല്‍കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ഈ ഇടപാടിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കാരണം കഴിഞ്ഞ ഒരു വര്‍ഷമായി എന്‍ഡിടിവി ഓഹരികള്‍ നേട്ടമുണ്ടാക്കുകയാണ്.

ബുധനാഴ്ചയിലെ ഉയര്‍ച്ചയോടെ 393 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ ഉയര്‍ച്ച കൈവരിക്കാന്‍ ഓഹരിയ്ക്കായി. നിലവിലെ സാഹചര്യത്തില്‍ ഓഹരികള്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ചും ആശയക്കുഴപ്പുമുണ്ട്. എന്നാല്‍ രണ്ട് കാരണങ്ങള്‍കൊണ്ട് വിപണി വിദഗ്ധര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു.

വളരെ കുറച്ച് അനലിസ്റ്റുകള്‍ക്ക് മാത്രമേ എന്‍ഡിടിവി ഓഹരിയില്‍ കവറേജുള്ളൂ എന്നതാണ് ആദ്യ കാരണം. അദാനി ഗ്രൂപ്പ് ഓഹരികളുടെ പ്രവചനാതീതമായ സ്വഭാവമാണ് മറ്റൊന്ന്. എന്നാല്‍ കിംവദന്തികളില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് കാരണം ഓഹരി വീഴുമെന്ന് മുംബൈയില്‍ നിന്നുള്ള ഒരു അനലിസ്റ്റ് അഭിപ്രായപ്പെട്ടു.

അതുകൊണ്ടുതന്നെ ഓഹരി വില്‍ക്കാനാണ് ഹ്രസ്വകാല നിക്ഷേപകരോട് അദ്ദേഹം ആവശ്യപ്പെടുന്നത്. മറ്റൊരു പ്രശ്‌നം ഓപ്പണ്‍ ഓഫറുമായി ബന്ധപ്പെട്ടാണ്. ഓഹരിയൊന്നിന് 294 രൂപ നിശ്ചയിച്ചാണ് അദാനി ഓപ്പണ്‍ ഓഫര്‍ നല്‍കിയിരിക്കുന്നത്. ക്ലോസിംഗ് വിലയായ 366 രൂപയില്‍ നിന്ന് 20 ശതമാനം കിഴിവിലാണ് ഇത്.

അദാനി ഗ്രൂപ്പ് ഇതിനകം മറ്റ് നിക്ഷേപകരുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഓപ്പണ്‍ ഓഫര്‍ വിജയിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടെന്നും മറ്റൊരു അനലിസ്റ്റ് പറഞ്ഞു. അതുകൊണ്ടാണ് ഡിസ്‌ക്കൗണ്ട് തുക നിശ്ചയിച്ച് അദാനി ഓഫര്‍ വെച്ചതെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം. സ്ഥാപകരായ പ്രണോയ് റോയിക്കും പത്‌നിയ്ക്കുമായി സ്ഥാപനത്തില്‍ 32.26 ശതമാനം ഓഹരികളാണുള്ളത്.

മറ്റൊരു പ്രൊമോട്ടറായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുള്ള 29.18 ശതമാനം അദാനി ഗ്രൂപ്പ് പരോക്ഷമായി സ്വന്തമാക്കി. അതായത് പൊതു നിക്ഷേപകരുടെ കൈവശമുള്ള 38.55 ശതമാനത്തിന്റെ 26 ശതമാനം അദാനി ഗ്രൂപ്പിന് വാങ്ങേണ്ടി വരും. 9.75 ശതമാനം ഓഹരികളുള്ള എല്‍ടിഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, 4.42 ശതമാനമുള്ള വികാസ ഇന്ത്യ ഇഐഎഫ് ഐ ഫണ്ട് എന്നിവരാണ് എന്‍ഡിടിവിയിലെ മറ്റ് പ്രധാന പൊതു നിക്ഷേപകര്‍.

X
Top