ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

വ്യാവസായിക, ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് കരുത്തേകാൻ എൻഡിആർ സ്‌പേസിന്റെ ₹250 കോടിയുടെ വെയർഹൗസ്

കൊച്ചി: കേരളത്തിന്റെ വ്യാവസായിക, ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് വലിയ ഉണർവ് നൽകിക്കൊണ്ട്, എൻഡിആർ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസിം​ഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കിന് വ്യവസായ-നിയമ മന്ത്രി പി രാജീവ് തറക്കല്ലിടും. 250 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്ന പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് ആലുവ ചുണങ്ങംവേലിയിൽ നടക്കും. 16 ഏക്കറിലായി വികസിപ്പിക്കുന്ന ഈ ഗ്രേഡ്-എ വെയർഹൗസിം​ഗ് സംരംഭം, സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്‌സ് ശേഷി വർധിപ്പിക്കാനും വ്യാവസായിക വളർച്ച ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്. ചടങ്ങിൽ ആലുവ എംഎൽഎ അൻവർ സാദത്ത് മുഖ്യാതിഥിയാകും.

എൻഡിആർ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജ് ശ്രീനിവാസൻ, വ്യവസായ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്ത് പ്രസം​ഗിക്കും. സംസ്ഥാനത്തുടനീളം ഏകദേശം രണ്ട് ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഗ്രേഡ്-എ വെയർഹൗസിം​ഗ്, വ്യാവസായിക ഇടങ്ങൾ സ്ഥാപിക്കാനുള്ള എൻഡിആർ സ്‌പേസിന്റെ വലിയ പദ്ധതിയുടെ ഭാഗമാണ് ആലുവയിലെ ഈ വികസനം. എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽ, ഇ-കൊമേഴ്സ്, തേർഡ്-പാർട്ടി ലോജിസ്റ്റിക്‌സ് തുടങ്ങിയ വളർന്നുവരുന്ന വ്യവസായങ്ങളുടെ ആവശ്യങ്ങൾ ഈ സൗകര്യം നിറവേറ്റും.

കാര്യക്ഷമമായ ഇൻവെന്ററി, സ്റ്റോക്ക് മാനേജ്‌മെന്റിനായി ഭാഗികമായോ പൂർണമായോ ഓട്ടോമേറ്റ് ചെയ്ത സംവിധാനങ്ങൾ ഇവിടെ സജ്ജീകരിക്കും. കൂടാതെ, സുസ്ഥിര രൂപകൽപ്പനയോടും ഊർജക്ഷമതയോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി പദ്ധതിക്ക് എഡ്ജ് സർട്ടിഫിക്കേഷനും ലഭിക്കും. ഈ വെയർഹൗസിം​ഗ് പാർക് പൂർത്തിയാകുമ്പോൾ, 200-ൽ അധികം ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇത് സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്‌സ് സംവിധാനം ആധുനികവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ പിന്തുണയേകും.

X
Top