കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

എഫ്ആർഎല്ലിനെതിരായ ആമസോണിന്റെ ഹർജി വെള്ളിയാഴ്ച എൻസിഎൽടി പരിഗണിക്കും

മുംബൈ: ഫ്യൂച്ചർ റീട്ടെയിലിന്റെ (എഫ്ആർഎൽ) പാപ്പരത്ത നടപടികൾക്കെതിരെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ യുഎസ് ഇ-കൊമേഴ്‌സ് പ്രമുഖരായ ആമസോൺ സമർപ്പിച്ച ഹർജി എൻസിഎൽടി മുംബൈ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. കടത്തിൽ മുങ്ങിയ എഫ്ആർഎല്ലിനെതിരെ ബാങ്ക് ഓഫ് ഇന്ത്യ (ബിഒഐ) സമർപ്പിച്ച പാപ്പരത്വ ഹർജി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് മെയ് മാസത്തിൽ ആമസോൺ ട്രൈബ്യൂണലിന് മുമ്പാകെ ഒരു ഇടക്കാല അപേക്ഷ സമർപ്പിച്ചിരുന്നു. ബാങ്കുകൾ എഫ്ആർഎല്ലുമായി ഒത്തുകളിച്ചുവെന്നും, ഈ ഘട്ടത്തിലെ പാപ്പരത്ത നടപടികൾ തങ്ങളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ച വരുത്തുമെന്നും ആരോപിച്ച് ആമസോൺ അതിന്റെ അപേക്ഷയിൽ പാപ്പരത്വ നടപടികൾ ആരംഭിക്കുന്നതിനെ എതിർത്തിരുന്നു.

വഞ്ചനാപരമായ നടപടികൾ ആരംഭിക്കുന്നതിനുള്ള പിഴയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്ന ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡിന്റെ സെക്ഷൻ 65 പ്രകാരമാണ് ആമസോൺ അപേക്ഷ നൽകിയത്. പാപ്പരത്ത ഹർജിയിൽ കക്ഷി ചേരില്ലെന്ന്  ആമസോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, എഫ്‌ആർ‌എല്ലിന്റെ ഈ തെറ്റായ പെരുമാറ്റത്തിൽ ഫോറൻസിക് അന്വേഷണം വേണമെന്ന മുൻ ആവശ്യം ആവർത്തിച്ച് ആമസോൺ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർ‌ബി‌ഐ) സമീപിച്ചിരുന്നു.

കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള എഫ്‌ആർ‌എൽ വായ്പ തിരിച്ചടവ് ഇനത്തിൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1,441.62 കോടി രൂപ നൽകാനുണ്ട്. ഈ കടം തിരിച്ചുപിടിക്കാനാണ് ബാങ്ക് ഏപ്രിൽ പകുതിയോടെ എൻസിഎൽടിയെ സമീപിച്ചത്. 

X
Top