ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടുംടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

തിരിച്ചടി നേരിട്ട് ആമസോൺ; ആമസോണിനെതിരായ സിസിഐ ഉത്തരവ് ശരിവെച്ച് എൻസിഎൽഎടി

മുംബൈ: ആമസോണിനെതിരായ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ് ശരിവെക്കുകയും യുഎസ് റീട്ടെയിൽ ഭീമനോട് 45 ദിവസത്തിനുള്ളിൽ 200 കോടി രൂപയുടെ പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്ത് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (NCLAT). ഫ്യൂച്ചർ കൂപ്പൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ആമസോണിന്റെ കരാറിനുള്ള രണ്ട് വർഷത്തിലേറെ പഴക്കമുള്ള അംഗീകാരം കഴിഞ്ഞ വർഷം ഡിസംബറിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) താൽക്കാലികമായി നിർത്തിവയ്ക്കുകയും ഇ-കൊമേഴ്‌സ് പ്രമുഖന് 200 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

2019 ഓഗസ്റ്റിൽ ആമസോൺ, ലിസ്റ്റ് ചെയ്യപ്പെടാത്ത ഫ്യൂച്ചർ കൂപ്പൺസിന്റെ  49 ശതമാനം വാങ്ങാൻ സമ്മതിക്കുകയും, ലിസ്റ്റുചെയ്ത ഫ്യൂച്ചർ റീട്ടെയിലിൽ 7.3 ശതമാനം ഓഹരികൾ കൺവെർട്ടിബിൾ വാറന്റുകളിലൂടെ സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ 2019 നവംബറിൽ ഈ ഇടപാടിന് അംഗീകാരം നൽകുന്നതിനിടെ, ഏറ്റെടുക്കുന്നയാൾ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാൽ ഓർഡർ റദ്ദാക്കുമെന്ന് സിസിഐ സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആമസോണിന് 200 കോടി രൂപ പിഴ ചുമത്തി കൊണ്ട് സിസിഐ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ എൻസിഎൽഎടി ശരിവച്ചത്.

X
Top