കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ദേശീയ റീട്ടെയിൽ ഉച്ചകോടി ഏപ്രിൽ 18-19 തീയതികളിൽ ഡൽഹിയിൽ

ന്യൂഡൽഹി: കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ഏപ്രിൽ 18, 19 തീയതികളിൽ ഡൽഹിയിൽ.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കോർപ്പറേറ്റ് ഇതര മേഖലയിലെ പ്രമുഖ വ്യാപാര-വാണിജ്യ-സേവന സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന ആദ്യത്തെ ദേശീയ റീട്ടെയിൽ ഉച്ചകോടിയാണ് ഡൽഹിയിൽ സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ റീട്ടെയിൽ വ്യാപാരത്തിന്‍റെ ഒരു വലിയ കൂട്ടായ്മ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ വ്യാപാര – വാണിജ്യ നേതാക്കൾക്കു പുറമേ ചരക്കു ഗതാഗതം, എസ്എംഇകൾ, കർഷകർ, സ്വയം സഹായ സംഘങ്ങൾ, വനിതാ സംരംഭകർ, കച്ചവടക്കാർ, സേവന സംരംഭകർ, ചില്ലറ വ്യാപാരത്തിന്‍റെ മറ്റ് മേഖലകളിലെയും സംഘടനാ നേതാക്കളെയും സിഎഐടി ക്ഷണിച്ചിട്ടുണ്ട്.

സിഎഐടി ദേശീയ പ്രസിഡന്‍റ് ബി.സി. ഭാർതിയ ഉച്ചകോടിയുടെ അധ്യക്ഷനായിരിക്കും. കേരളത്തിൽനിന്നു സംസ്ഥാന പ്രസിഡന്‍റ് പി. വെങ്കിട്ടരാമ അയ്യരുടെ നേതൃത്ത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട 21 സംഘടനാ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.

X
Top