ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

യുഎസിൽ നെക്‌സാവറിന്റെ ആദ്യ ജനറിക് പതിപ്പ് അവതരിപ്പിച്ച് നാറ്റ്‌കോ ഫാർമ

ഡൽഹി: നെക്‌സാവർ (Sorafenib) ടാബ്‌ലെറ്റുകളുടെ ആദ്യ ജനറിക് പതിപ്പ് ബുധനാഴ്ച യുഎസ് വിപണിയിൽ അവതരിപ്പിക്കുമെന്ന് നാറ്റ്‌കോ ഫാർമ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള നാറ്റ്‌കോ ഫാർമയുടെ വാണിജ്യ പങ്കാളിയായ വിയാട്രിസ് എന്ന ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഉൽപ്പന്നം പുറത്തിറക്കുന്നത്. അൺസെക്റ്റബിൾ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (എച്ച്സിസി), അഡ്വാൻസ്ഡ് റീനൽ സെൽ കാർസിനോമ (ആർസിസി), ഡിഫറൻഷ്യേറ്റഡ് തൈറോയ്ഡ് കാർസിനോമ (ഡിടിസി) എന്നിവയുടെ ചികിത്സയ്ക്കാണ് സോറഫെനിബ് ഉപയോഗിക്കുന്നത്.

കഴിഞ്ഞ വർഷം നെക്സവർ 69.7 ദശലക്ഷം ഡോളറിന്റെ വിൽപ്പന രേഖപ്പെടുത്തിയാതായി വ്യവസായ ഡാറ്റ സൂചിപ്പിക്കുന്നു. ബെയർ ഹെൽത്ത്‌കെയർ ഫാർമസ്യൂട്ടിക്കൽസ് ഇങ്കിന്റെ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയാണ് നെക്‌സാവർ. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് നാറ്റ്കോ ഫാർമ. സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകളും വിള ആരോഗ്യ ശാസ്ത്ര ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന കമ്പനിയാണിത്. കൂടാതെ, കമ്പനിക്ക് 12976 കോടി രൂപയുടെ വിപണി മൂല്യമുണ്ട്.

X
Top