ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസും

മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍ 25 കോടിയ്ക്കടുത്ത്, വളര്‍ച്ചാ തോത് കുറഞ്ഞു

മുംബൈ: ആഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ട് ഫോളിയോകളുടെ ആകെ എണ്ണം 24.89 കോടിയിലെത്തി. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളില്‍ 5.3 ശതമാനം വര്‍ധനവാണ് ഫോളിയോ രേഖപ്പെടുത്തിയത്.

സഞ്ചിത സംഖ്യ റെക്കോര്‍ഡ് ഉയരത്തിലാണെങ്കിലും 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളെ അപേക്ഷിച്ച് വളര്‍ച്ചയുടെ വേഗത കുറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഫോളിയോ എണ്ണം 14 ശതമാനത്തിലധികം വര്‍ദ്ധിച്ചിരുന്നു – 16.99 കോടിയില്‍ നിന്ന് 19.4 കോടിയായി.

ഈ സംഖ്യകള്‍ വ്യക്തിഗത നിക്ഷേപകരുടെ എണ്ണത്തെയല്ല, ഫോളിയോ എണ്ണത്തെയാണ് പ്രതിനിധീകരിക്കുന്നത്. കാരണം ഒരു നിക്ഷേപകന് വ്യത്യസ്ത സ്‌കീമുകളിലായി ഒന്നിലധികം ഫോളിയോകള്‍ കൈവശം വയ്ക്കാന്‍ കഴിയും.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഉടമകളുടെ എണ്ണം 2020 മാര്‍ച്ചിലെ 2.1 കോടിയില്‍ നിന്ന് 2024 മാര്‍ച്ചില്‍ 4.5 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

2025 മാര്‍ച്ചില്‍ പുറത്തിറക്കിയ ആംഫി-ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം, 17.32 കോടി ഫോളിയോകളുമായി ഇക്വിറ്റി സ്‌കീമുകള്‍ ഏറ്റവും വലിയ വിഭാഗമായി.

അതേസമയം സ്‌ക്കീമിന്റെ വളര്‍ച്ച 2025 സാമ്പത്തിക വര്‍ഷത്തിലെ ഏപില്‍- ഓഗസ്റ്റിലെ 13.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ നടപ്പ് വര്‍ഷത്തില്‍ 5 ശതമാനം മാത്രമാണ്. ഇത് ഇക്വിറ്റി ഫോളിയോകളിലെ മാന്ദ്യം പ്രതിഫലിപ്പിക്കുന്നു.

ഡെബ്റ്റ് സ്‌കീം ഫോളിയോകള്‍ ഓഗസ്റ്റില്‍ 76 ലക്ഷമായാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ നേരിയ ഇടിവില്‍ നിന്ന് ഡെബ്റ്റ് സ്‌ക്കീമുകള്‍ കരകയറി.

ഹൈബ്രിഡ് സ്‌കീമുകള്‍ ഏപ്രിലില്‍ 1.58 കോടി എണ്ണത്തില്‍ നിന്നും 1.68 കോടിയായി വളര്‍ന്നപ്പോള്‍ ഇടിഎഫ്, ഇന്‍ഡെക്സ് ഫണ്ടുകള്‍, പാസ്സീവ് ഫണ്ടുകള്‍ എന്നിവ ഓഗസ്റ്റില്‍ 4.19 ശതമാനം വര്‍ദ്ധിച്ച് 4.46 കോടി എണ്ണമായി.

ഇതില്‍ തന്നെ ആഭ്യന്തര ഇക്വിറ്റി ഇടിഎഫ് 1.66 കോടിയും ഗോള്‍ഡ് ഇടിഎഫ് 80 ലക്ഷവും അന്തര്‍ദ്ദേശീയ ഇക്വിറ്റി ഇടിഎഫ് 10 ലക്ഷവും ഡെബ്റ്റ് ഓറിയന്റഡ് ഇടിഎഫ് 25 ലക്ഷവും സില്‍വര്‍ ഇടിഎഫ് 11 ലക്ഷവും ഫണ്ട് ഓഫ് ഫണ്ട്സ് ഇന്‍വെസ്റ്റിംഗ് ഓവര്‍സീസ് 14 ലക്ഷവുമാണ്. സൊല്യൂഷന്‍സ് ഓറിയന്റഡ് സ്‌ക്കീം 61 ലക്ഷത്തില്‍ നിന്നും 62 ലക്ഷമായി വളര്‍ന്നു.

X
Top