നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നു

കൊച്ചി: മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)ന്‌ ഒരുങ്ങുന്നു. 1500-1800 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതോടെ മൈക്രോഫിനാന്‍സ് മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഐപിഒയാകും മുത്തൂറ്റ് മൈക്രോഫിന്നിന്റേത്.

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് മൈക്രോഫിന്നിന്റെ പ്രമോട്ടര്‍മാര്‍. 2.2 ദശലക്ഷം ഉപഭോക്താക്കളുള്ള രാജ്യത്തെ മൂന്നാമത്തെ വലിയ മൈക്രോഫിനാന്‍സ് സ്ഥാപനമാണ് ഇത്. 18 സംസ്ഥാനങ്ങളിലായി 1008 ബ്രാഞ്ചുകളുണ്ട്.

ലോണ്‍ ബുക്ക് മൂല്യം സെപ്തംബര്‍ 2022 വരെ 7500 കോടി രൂപ. മെയ് 2023 ഓടു കൂടി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിക്കുമെന്ന് കമ്പനി മാനേജിംഗ് പഡയറക്ടര്‍ തോമസ് മുത്തൂറ്റ് പിടിഐയോട് പറഞ്ഞു. കമ്പനിയുടെ 71 ശതമാനം ഓഹരികളും മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മൂത്തൂറ്റ് കുടുംബത്തിന്റെ കൈവശമാണ്.

ലണ്ടന്‍ ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി സ്ഥാപനം ജിപിസി 16.6 ശതമാനവും ചിക്കാഗോ ആസ്ഥാനമായ ക്രിയേഷന്‍ 9.3 ശതമാനവും കൈയ്യാളുന്നു. ഫ്രഷ് ഇഷ്യുവഴി 1200 കോടി രൂപയും ബാക്കി തുകയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാകും ഐപിഒ.

2023 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 614.9 കോടി രൂപ വരുമാനം നേടാന്‍ കമ്പനിയ്ക്കായിരുന്നു. മുന്‍വര്‍ഷത്തെ ആദ്യപകുതിയുമായി തട്ടിച്ചുനോക്കുമ്പോള്‍ 66 ശതമാനം വര്‍ധനവാണിത്.

X
Top