ഇന്ത്യയിൽ വൻതോതിൽ നിക്ഷേപമൊഴുക്കി ജപ്പാൻആഗോള ഇലക്‌ട്രോണിക്സ് നിർമാണ ഹബ്ബാകാൻ ഇന്ത്യനെല്ല് ഉല്‍പ്പാദനത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്ഇന്ത്യയ്‌ക്കെതിരേ പുതിയ തീരുവ ഭീഷണിയുമായി യുഎസ്തേങ്ങയും തൊണ്ടും ലക്ഷ്യമിട്ട് ‘തെങ്ങിൻ തോപ്പു’മായി കയർ കോർപ്പറേഷൻ

മുത്തൂറ്റ് മൈക്രോഫിന്നിന്റെ ലാഭത്തിൽ കുതിപ്പ്

കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്യുന്ന ആസ്തികൾ (എ. യു. എം) റെക്കാഡ് തുകയായ 12,193.50 കോടി രൂപയായി ഉയർന്നു. ഇക്കാലയളവിൽ കമ്പനിയുടെ ലാഭം 2.74 മടങ്ങ് വർദ്ധിച്ചു.

മൊത്ത വരുമാനം മുൻവർഷത്തെ 1,446.34 കോടി രൂപയിൽ നിന്നും 58.02 ശതമാനം വർദ്ധിച്ച് 2,285.49 കോടി രൂപയായി. അറ്റ പലിശ വരുമാനം 55.66 ശതമാനം വർദ്ധിച്ച് 874.40 കോടി രൂപയിൽ നിന്നും 1,361.10 കോടി രൂപയായി ഉയർന്നു.

മൊത്തം നിഷ്‌ക്രിയ ആസ്തി 2.29 ശതമാനമാണ്. മുൻവർഷം 2.97 ശതമാനമായിരുന്നു.
ജനുവരി മുതൽ മാർച്ച് വരെ മൊത്തം വരുമാനം 45.80 ശതമാനം വർദ്ധിച്ച് 653.42 കോടി രൂപയായി.

X
Top