വിദേശ നാണ്യ ശേഖരം ഉയര്‍ന്നുയുഎഇയിലേക്കുള്ള കയറ്റുമതി പുതിയ ഉയരത്തിലേക്ക്ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യന്‍ മുന്നേറ്റംവിദേശ പര്യടനങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് എല്‍ആര്‍എസ് വഴി, ടിസിഎസ് ബാധകമാക്കുക ലക്ഷ്യംപെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സമിതി രൂപീകരിക്കും

മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 960 കോടി രൂപ

മുംബൈ: 2022 മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ അറ്റാദായം 3.6 ശതമാനം ഇടിഞ്ഞ് 960 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 995.66 കോടി രൂപയായിരുന്നു. അതേപോലെ, 2021-22 ജനുവരി-മാർച്ച് കാലയളവിൽ മൊത്ത വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 2823.85 കോടി രൂപയിൽ നിന്ന് 5 ശതമാനം കുറഞ്ഞ് 2,678.37 കോടി രൂപയായതായി മുത്തൂറ്റ് ഫിനാൻസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഈ പാദത്തിലെ പലിശ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 5.3 ശതമാനം കുറഞ്ഞ് 2640.95 കോടി രൂപയായി. എന്നിരുന്നാലും, ലോൺ പോർട്ട്‌ഫോളിയോ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ധനകാര്യ കമ്പനിയായ മുത്തൂറ്റിന് ഈ പാദത്തിൽ 64,494 കോടി രൂപയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (എയുഎം) കൈവരിക്കാൻ കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഗോൾഡ് ലോൺ 11 ശതമാനം വളർനെന്നും, കൂടാതെ വരുന്ന സാമ്പത്തിക വർഷത്തിൽ ഈ വിഭാഗം 12-15% വളർച്ച നേടുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.
4 ലക്ഷം പുതിയ ഉപഭോക്താക്കൾക്ക് 4,664 കോടി രൂപയും, 4.89 ലക്ഷം നിഷ്‌ക്രിയ ഉപഭോക്താക്കൾക്ക് 4,759 കോടി രൂപയും പുതിയ വായ്പ ഇനത്തിൽ വിതരണം ചെയ്തതായി കമ്പനി വ്യക്തമാക്കി. കൂടാതെ ഇന്ത്യയിലെ 4600+ ശാഖകളിലുടനീളം തങ്ങളുടെ സേവനം വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നു. ബിഎസ്ഇയിൽ മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 8.85 ശതമാനത്തിന്റെ നഷ്ടത്തിൽ 1,041.30 രൂപയിൽ വ്യാപാരം നടത്തുന്നു.

X
Top