എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ്, ടെലികോം സേവനങ്ങള്‍ക്ക് മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് വെല്ലുവിളിയാവില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിലവിലുള്ള ഗ്രാമീണ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ക്കും ടെലികോം സര്‍വീസുകള്‍ക്കും ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഒരു വെല്ലുവിളിയാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍.

ഗ്രാമീണ മേഖലയില്‍ നിലവിലെ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകള്‍ക്ക് ഒരു ബാക്കപ്പ് എന്ന രീതിയിലാവും സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുകയെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി പറഞ്ഞു.

സ്റ്റാര്‍ലിങ്കിന്റെ ഉയര്‍ന്ന ചെലവും കുറഞ്ഞ വേഗതയും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ സംബന്ധിച്ച് അനാകര്‍ഷകമാണെന്നും മന്ത്രി നിരീക്ഷിച്ചു. വളരെ കുറവ് സാറ്റലൈറ്റുകളും കുറഞ്ഞ സ്‌പെക്ട്രവുമാണ് സ്റ്റാര്‍ലിങ്കിനുള്ളത്.

നിലവിലെ ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്റ്റാര്‍ലിങ്കിന്റെ വേഗത കുറവാണെന്ന് ഡോ. ചന്ദ്രശേഖര്‍ പറഞ്ഞു.

സ്റ്റാര്‍ലിങ്ക് കണക്ഷന്‍ എടുക്കാന്‍ 33000 രൂപയും തുടര്‍ന്ന് പ്രതിമാസ സേവനത്തിന് 3000 രൂപയുമാണ് ചെലവ്. ബിഎസ്എന്‍എല്‍ നിലവില്‍ 400 രൂപക്ക് ഇന്റര്‍നെറ്റ് നല്‍കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിപ്പെടാത്ത വിദൂര ഗ്രാമീണ മേഖലകളിലാണ് സ്റ്റാര്‍ലിങ്കിന് പ്രസക്തി. അതേസമയം ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും എന്ന ലക്ഷ്യവുമായി മുന്നേറുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭാരത്‌നെറ്റ് പദ്ധതി ഇതിനകം ബഹുഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളിലും എത്തിക്കഴിഞ്ഞു.

ഭാരത്‌നെറ്റ് മൂന്നാം ഘട്ടത്തില്‍ ശേഷിക്കുന്ന 40000 ഗ്രാമ പഞ്ചായത്തുകളില്‍ കൂടി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തുമെന്നും ഡോ. ചന്ദ്രശേഖര്‍ പറഞ്ഞു.

X
Top