
മുംബൈ: കഴിഞ്ഞ 23 വര്‍ഷത്തില്‍ 36,370.59 ശതമാനം ഉയര്‍ച്ച കൈവരിച്ച ഓഹരിയാണ് കജാരിയ സിറാമിക്‌സ് ലിമിറ്റഡിന്റേത്. 3.40 രൂപയില്‍ നിന്നും നിലവിലെ വിലയായ 12400 രൂപയിലേയ്ക്കായിരുന്നു ഉയര്‍ച്ച. 23 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 3.64 കോടി രൂപയാകുമായിരുന്നു.
കഴിഞ്ഞ 5 വര്‍ഷത്തില്‍ 71.44 ശതമാനം ഉയര്‍ന്ന ഓഹരി, മൂന്ന് വര്‍ഷത്തില്‍ 135.449 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടവും കൈവരിച്ചു. ഒരു വര്‍ഷത്തെ നേട്ടം 8.73 ശതമാനമാണ്. അതേസമയം 2022 ല്‍ 5.72 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
1985 ല്‍ സ്ഥാപിതമായ കജാരിയ 15681.60 വിപണി മൂല്യമുള്ള മിഡ്ക്യാപ്പ് കമ്പനിയാണ്. രാജ്യത്തെ പ്രമുഖ ടൈല്‍ നിര്‍മ്മാതാക്കളാണ്. ജൂണിലവസാനിച്ച പാദത്തില്‍ 1016.31 കോടി രൂപയുടെ വരുമാനം നേടി.
തൊട്ടുമുന്‍പാദത്തേക്കാള്‍ 8.34 ശതമാനം കുറവ്. രേഖപ്പെടുത്തിയ ലാഭം 92.96 കോടി രൂപയാണ്. 47.5 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈവശം വയ്ക്കുമ്പോള്‍
21.27 ശതമാനം വിദേശ നിക്ഷേപകരും 20.32 ശതമാനം ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.