ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

റെക്കോര്‍ഡ് വിലയിലേയ്ക്ക് കുതിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: 2022 ലെ മള്‍ട്ടിബാഗര്‍ ഓഹരികളിലൊന്നായ പോണ്ടി ഓക്‌സൈഡ്‌സ് കഴിഞ്ഞ 5 സെഷനുകളില്‍ 25 ശതമാനം ഉയര്‍ച്ച നേടി. 736 രൂപയില്‍ നിന്നും 924 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. നിലവിലെ വില 929 രൂപ.

റെക്കോര്ഡ് ഉയരത്തിലേയ്ക്കുള്ള പാതയിലാണ് ഓഹരി. നേരത്തെ 1:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിരുന്നു.

കഴിഞ്ഞ ആറ് മാസത്തില്‍ 65 ശതമാനം ഉയര്‍ച്ച കൈവരിച്ച സ്‌റ്റോക്കാണ് പോണ്ടി ഓക്‌സൈഡിന്റേത്. ഒരു വര്‍ഷത്തില്‍ 120 ശതമാനത്തിന്റെ നേട്ടമുണ്ടാക്കാനും സാധിച്ചു. ബാറ്ററി നിര്‍മ്മാതാക്കള്‍, കെമിക്കല്‍ നിര്‍മ്മാതാക്കള്‍, പിവിസി എക്‌സ്ട്രൂഡ്, മോള്‍ഡ് ഉല്‍പ്പന്നങ്ങള്‍ എന്നിവര്‍ക്കായി നിലവാരമുള്ള ലെഡ്, ലെഡ് അലോയ്കളും പിവിസി അഡിറ്റീവുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്.

1995 ല്‍ സ്ഥാപിതമായ പാണ്ടി ഓക്‌സൈഡ്‌സ് ആന്റ് കെമിക്കല്‍സ് ചെന്നൈയില്‍ രണ്ട് സ്ഥാപനങ്ങളും ആന്ധ്രയിലെ റെനിഗുണ്ടയില്‍ ഒരു പ്ലാന്റും നടത്തുന്നു.

X
Top