കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി നവംബര്‍ 5 നിശ്ചയിച്ചിരിക്കയാണ് വൈഭവ് ഗ്ലോബല്‍ ലിമിറ്റഡ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.50 രൂപ അഥവാ 75% ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 30 ദിവസത്തിനകം വിതരണം പൂര്‍ത്തിയാക്കും.

സെപ്തംബര്‍ പാദ ഫലത്തിന്റെയും ലാഭവിഹിത പ്രഖ്യാപനത്തിന്റെയും ബലത്തില്‍ വെള്ളിയാഴ്ച 8.17 ശതമാനം ഉയര്‍ന്നാണ് വൈഭവ് ഗ്ലോബല്‍ ഓഹരി ക്ലോസ് ചെയ്തത്. നിലവിലെ വില 370 രൂപ.

സെപ്തംബര്‍ പാദഫലം
വില്‍പ്പന 1.81 ശതമാനം ഉയര്‍ത്തി 634.79 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായി. എന്നാല്‍ അറ്റാദായം 45.65 ശതമാനം താഴ്ന്ന് 22.93 കോടി രൂപയിലെത്തി. ഒരു വര്‍ഷം മുന്‍പ് 42.18 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.

മള്‍ട്ടിബാഗര്‍
കഴിഞ്ഞ 5 വര്‍ഷത്തില്‍ 176.99 ശതമാനം ഉയര്‍ന്ന ഓഹരിയാണിത്. അതായത് 1 ലക്ഷം രൂപ നിക്ഷേപം 2.76 ലക്ഷം രൂപയാക്കാന്‍ ഈ കാലയളവില്‍ ഓഹരിയ്ക്ക് സാധിച്ചിരിക്കും.

X
Top