ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

റെക്കോര്‍ഡ് ഉയരം കുറിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: കോവിഡാനന്തരം ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് ധാരാളം മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകള്‍ ഉത്പാദിപ്പിച്ചു. ഇന്‍ഡോ അമീന്‍സ് അതിലൊന്നാണ്. ബുധനാഴ്ച റെക്കോര്‍ഡ് ഉയരമായ 176 കുറിക്കാന്‍ ഓഹരിയ്ക്കായി.

വില ചരിത്രം
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍, ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക് 97 രൂപയില്‍ നിന്നും 176 രൂപയ്ക്ക് വളര്‍ന്നു. 70 ശതമാനത്തിന്റെ നേട്ടം. കഴിഞ്ഞ ആറ് മാസത്തിനിടെ, 85 ശതമാനം ഉയര്‍ന്ന ഓഹരി 2022 ഏപ്രില്‍ – ജൂണ്‍ പാദത്തില്‍, കണ്‍സോളിഡേഷനിലായിരുന്നു. 110 രൂപയില്‍ നിന്നും 75 രൂപയിലേയ്ക്കുള്ള താഴ്ചയാണ് ഈ കാലയളവില്‍ സ്‌റ്റോക്ക് രേഖപ്പെടുത്തിയത്.

എന്നാല്‍ മൂന്നുവര്‍ഷത്തെ കണക്കെടുത്താല്‍ 475 ശതമാനമാണ് നേട്ടം. 31 രൂപയില്‍ നിന്നും 176 രൂപയിലേയ്ക്കായിരുന്നു വളര്‍ച്ച. 10 വര്‍ഷത്തില്‍ 3600 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരിക്കാനും ഓഹരിയ്ക്കായി.

4.75 രൂപയില്‍ നിന്നും 176 രൂപയിലേയ്ക്കാണ് ഈ കാലയളവില്‍ ഓഹരി കുതിച്ചത്. 1113 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ ഓഹരി നിലവില്‍ 52 ആഴ്ച ഉയരമായ 176 രൂപയിലാണുള്ളത്. 70.25 രൂപയാണ് 52 ആഴ്ചയിലെ താഴ്ച.

X
Top