
ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 29 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ ക്യാപ്പ് കമ്പനിയായ ജിആര്‍എം ഓവര്‍സീസ് ലിമിറ്റഡ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 20 പൈസ അഥവാ 10 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ 365.55 രൂപയിലാണ് ഓഹരിയുള്ളത്. കഴിഞ്ഞ 18 വര്‍ഷത്തില്‍ 365,450.00 ശതമാനം ഉയര്‍ച്ച നേടിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് ജിആര്‍എം ഓവര്‍സീസ് ലിമിറ്റഡിന്റേത്.
2004 ല്‍ വെറും 10 പൈസ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 365.55 രൂപയിലെത്തി നില്‍ക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 3,103.77 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 117.77 ശതമാനവും 2022 ല്‍ 44.23 ശതമാനവും ഉയര്‍ച്ച കൈവരിക്കാന്‍ ഓഹരിയ്ക്കായി. 2,193.30 കോടി വിപണി മൂല്യമുള്ള ഒരു സ്‌മോള്‍ ക്യാപ് കമ്പനിയായ ജിആര്‍എം ഓവര്‍സീസ് ലിമിറ്റഡ്
വേഗത്തില്‍ വിറ്റുപോകുന്ന ഉപഭോക്തൃ ഉത്പന്ന (എഫ്എംസിജി) രംഗത്താണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ അരി കയറ്റുമതിക്കാരാണ് ഇവര്‍. ഉയര്‍ന്ന നിലവാരമുള്ള ബസുമതി അരിയുടെ നിര്‍മ്മാതാവും വില്‍പനക്കാരുമാണ് കമ്പനി.38 ലധികം രാഷ്ട്രങ്ങളിലേയ്ക്ക് ഇവര്‍ അരി കയറ്റുമതി ചെയ്യുന്നു.
ലോകമെമ്പാടുമുള്ള 1800 ലധികം റീട്ടെയിലര്‍മാരുമായി സഹകരിച്ചാണ് ഇത്.






