ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ബോണസ് ഓഹരി, ഓഹരി വിഭജനത്തിന് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: 2022 ജൂണ്‍ 29 മുതല്‍ ജൂലൈ 8 വരെയാണ് വീരകൃപ ജ്വല്ലേഴ്‌സിന്റെ ഐപിഒ നടന്നത്. 10 രൂപ മുഖവിലയുള്ള 3,000,000 ഇക്വിറ്റി ഷെയറുകളുടെ എസ്എംഇ ഐപിഒ ആയിരുന്നു അത്. 2022 ജൂലൈ 18 ന് 24.40 രൂപയ്ക്ക് സ്റ്റോക്ക് ലിസ്റ്റ് ചെയ്തു.

അന്നുമുതില്‍ ഇതുവരെ ഓഹരി 230% മള്‍ട്ടിബാഗര്‍ വരുമാനം സൃഷ്ടിച്ചു, എന്നിരുന്നാലും, ഓഹരി ഉടമകള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി, കമ്പനി 2: 3 അനുപാതത്തില്‍ ബോണസ് ഷെയറും 1: 10 സ്റ്റോക്ക് വിഭജനവും പ്രഖ്യാപിച്ചിരിക്കുന്നു.

86.70 രൂപയിലാണ് നിലവില്‍ ഓഹരി. കമ്പനി കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയത് 12.3 കോടി രൂപയുടെ വരുമാനമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 164.7 ശതമാനം കൂടുതല്‍.

X
Top