പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

2:5 അനുപാതത്തില്‍ ബോണസ് ഓഹരിയും 60 ശതമാനം ലാഭവിഹിതവും പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: 2:5 അനുപാതത്തില്‍ ബോണസ് ഓഹരിയും 60 ശതമാനം ലാഭവിഹിതവും പ്രഖ്യാപിച്ചിരിക്കയാണ് ആപ്‌ടെക്ക് ലിമിറ്റഡ്. ജൂലൈ 23 ന് ചേരുന്ന ഓഹരിയുടമകളുടെ യോഗത്തിന് വിധേയമായി 2 മാസത്തിനുള്ളില്‍ ലാഭവിഹിതം വിതരണം ചെയ്യും.

181.47 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 170.88 ശതമാനം അധികമാണിത്. അറ്റാദായം 25.54 കോടി രൂപയില്‍ നിന്നും 30.55 കോടി രൂപയായി ഉയര്‍ന്നു.

ഇപിഎസ് 29.63 ശതമാനം ഉയര്‍ന്ന 8.05 രൂപയായി.

കമ്പനി ഓഹരി നിലവില്‍ 484.25 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരമായ 494.95 രൂപയില്‍ നിന്നും 2.16 ശതമാനം മാത്രം താഴെ. അതേസമയം 52 ആഴ്ച താഴ്ചയായ 196.05 രൂപയില്‍ നിന്നും 147 ശതമാനം ഉയര്‍ച്ചയിലാണ് ഓഹരി.

X
Top