
മുംബൈ: കഴിഞ്ഞ ആറ് സെഷനുകളില്‍ അഞ്ചിലും റെക്കോര്‍ഡ് ഉയരം താണ്ടിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് അദാനി എന്റര്‍പ്രൈസസിന്റേത്. 3,608 രൂപയുടെ പുതിയ ഉയരം കുറിക്കാന്‍ ബുധനാഴ്ചയും ഓഹരിയ്ക്കായി. കുതിപ്പ് ഇനിയും തുടരുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
കല്‍ക്കരി വ്യാപാരത്തിലും വൈദ്യുതി ഉല്‍പാദന, വിതരണ ബിസിനസ്സിലുമുള്ള നേട്ടങ്ങളാണ് അദാനി എന്റര്‍പ്രൈസസിന്റെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നതെന്ന് പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസ് റിസര്‍ച്ച് മേധാവി അവിനാഷ് ഗോരക്ഷകര്‍ പറഞ്ഞു. ഈയിടെ കല്‍ക്കരി വില വലിയ തോതില്‍ ഉയര്‍ന്നിരുന്നു. കൂടാതെ, വൈദ്യുതി ആവശ്യം വര്‍ധിക്കുകയും ചെയ്തു.
അദാനി ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് അതുകൊണ്ടുതന്നെ ഇരട്ടനേട്ടമാണ് സ്വന്തമാക്കിയത്, ഗോരക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റോക്ക് ഹോള്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശമാണ് ചോയ്‌സ് ബ്രോക്കിംഗിലെ സുമീത് ബഗാദിയ നല്‍കുന്നത്. ചാര്‍ട്ടിലെ ഹയര്‍ ടോപ്പ് ഹയര്‍ ബോട്ടം പാറ്റേണ്‍ അപ്‌ട്രെന്‍ഡാണ് കാണിക്കുന്നതെന്നും 3750-3800 ലക്ഷ്യവില നിശ്ചയിച്ച് ഓഹരി നിലനിര്‍ത്തണമെന്നും അദ്ദേഹം ഉപദേശിച്ചു.
3400 രൂപയിലാണ് സ്റ്റോപ് ലോസ് വെക്കേണ്ടത്. 2022 ല്‍ മാത്രം 110 ശതമാനത്തിന്റെ ആദായം നിക്ഷേപകന് സമ്മാനിച്ച ഓഹരിയാണ് അദാനി എന്റര്‍പ്രൈസസിന്റേത്. 5 വര്‍ഷത്തെ നേട്ടം 2650 ശതമാനമാണ്.