എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യയുടെ മാധ്യമ, വിനോദ വ്യവസായം 100 ബില്യൺ ഡോളറിലെത്തുമെന്ന് മുകേഷ് അംബാനി

മുംബൈ: അടുത്ത ദശകത്തിൽ ഇന്ത്യയുടെ മാധ്യമ, വിനോദ വ്യവസായ മേഖലയ്ക്ക് മൂന്ന് മടങ്ങ് വളർച്ച കൈവരിച്ച് 100 ബില്യൺ ഡോളറിലേക്ക് എത്താനാകുമെന്നും ഇത് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി.

മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന വേൾഡ് ഓഡിയോവിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ് (WAVES) 2025 ലെ മുഖ്യപ്രഭാഷണത്തിൽ ഇന്ത്യയുടെ വിനോദ സാംസ്കാരിക വ്യവസായം രാജ്യത്തിന്റെ യഥാർത്ഥ ശക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പഹൽഗാമിലെ ഭീകരാക്രമണത്തിനുശേഷം വേൾഡ് ഓഡിയോ വിഷ്വൽ എന്റർടൈൻമെന്റ് ഉച്ചകോടിയിലെ പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യം പ്രതീക്ഷയുടെയും ഐക്യത്തിന്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും ശക്തമായ സന്ദേശം നൽകുന്നതാണെന്ന് മുകേഷ് അംബാനി പറഞ്ഞു.

മെയ് 1 മുതൽ മെയ് 4 വരെ മുംബൈയിലെ ജിയോ വേൾഡ് സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്. വിനോദ ലോകത്ത് നിന്നുള്ള നിരവധി പ്രഭാഷകരെ ഉൾക്കൊള്ളുന്ന ഉച്ചകോടി, 2024 ൽ 2.5 ലക്ഷം കോടി രൂപയുടെ വരുമാനം നേടിയ മാധ്യമ, വിനോദ വ്യവസായത്തിന്റെ സാധ്യതകൾ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

X
Top