കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

മുഫ്തി ജീന്‍സ് ബ്രാന്‍ഡ് നിര്‍മ്മാതാക്കളായ ക്രെഡോ ഐപിഒയ്ക്ക്, കരട് രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: മുഫ്തി ബ്രാന്‍ഡ്സ് ജീന്‍സ് നിര്‍മ്മാതാക്കളായ ക്രെഡോ ബ്രാന്‍ഡ്സ് മാര്‍ക്കറ്റിംഗ് ലിമിറ്റഡ് പ്രാരംഭ പബ്ലിക് ഓഫറുകളിലൂടെ ഫണ്ട് സ്വരൂപിക്കുന്നു. ഇതിനായി കമ്പനി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മുന്‍പാകെ കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു. നിലവിലുള്ള ഓഹരി ഉടമകളും പ്രൊമോട്ടര്‍മാരും 19.63 ദശലക്ഷം ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒ.

കമല്‍ ഖുഷ്ലാനി 4.14 ദശലക്ഷവും, പൂനം ഖുഷ്ലാനി 4.28 ദശലക്ഷവും, കണ്‍സെപ്റ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് 2.03 ദശലക്ഷവും ബേല പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് 5.03 ദശലക്ഷവും, ജയ് മിലന്‍ മേത്ത, സാഗര്‍ മിലന്‍ മേത്ത എന്നിവര്‍ 1.97 ദശലക്ഷവും ആന്‍ഡ്രൂ ഖുഷ്ലാനി 0.11 ദശലക്ഷവും ഓഹരികള്‍ വിറ്റഴിക്കും.ഡാം ക്യാപിറ്റല്‍ അഡൈ്വസേഴ്സ്, ഐസിഐസിഐ സെക്യൂരിറ്റീസ്, കീനോട്ട് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവയാണ് പ്രധാന മാനേജര്‍മാര്‍. ജെന്റ്സ് കാഷ്വല്‍ വെയര്‍ വിപണിയിലെ മിഡ്-പ്രീമിയം, പ്രീമിയം ബ്രാന്റുകളിലൊന്നാണ് മുഫ്തി.

2023 മെയ് 31 വരെ കമ്പനിയ്ക്ക് ഇന്ത്യയിലുടനീളം 1,773 ടച്ച് പോയിന്റുകളുണ്ട്. ഇതില്‍ 379 എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകളും (ഇബിഒ), 89 ലാര്‍ജ് ഫോര്‍മാറ്റ് സ്റ്റോറുകളും (എല്‍എഫ്എസ്), 1,305 മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്ലെറ്റുകളും (എംബിഒ) ഉള്‍പ്പെടുന്നു. പ്രധാന മെട്രോപൊളിറ്റന്‍ പ്രദേശങ്ങള്‍ മുതല്‍ ടയര്‍ -3 നഗരങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെ വ്യാപ്തി ഉപഭോക്തൃ അടിത്തറ ഉറപ്പാക്കുന്നതാണ്.

X
Top