തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

മുദ്ര വായ്പയില്‍ തിരിച്ചടവ് മുടങ്ങുന്നു; കുടിശ്ശികയില്‍ വന്‍ വര്‍ധനവെന്ന് കണക്ക്

മുംബൈ: പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) പ്രകാരം കുടിശ്ശികയില്‍ വന്‍ വന്‍വര്‍ധനവ്. 2025 മാര്‍ച്ചില്‍ ഇത് 9.81% ആയി വര്‍ദ്ധിച്ചു. 2018 മാര്‍ച്ചില്‍ കുടിശ്ശിക 5.47% ആയിരുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

കൊളാറ്ററല്‍ അല്ലെങ്കില്‍ ബിസിനസ് പരിചയം ഇല്ലാത്ത ചെറുകിട ബിസിനസുകളെയും സംരംഭകരെയും പിന്തുണയ്ക്കുന്നതിലാണ് പദ്ധതിയുടെ ശ്രദ്ധ. മുദ്ര വായ്പകളുടെ കൊളാറ്ററല്‍ രഹിത സ്വഭാവവും പുതിയ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികളുമാണ് ഉയര്‍ന്ന എന്‍പിഎ നിരക്കിന് കാരണമെന്ന് ധനമന്ത്രി പറഞ്ഞു.

കുടിശ്ശിക നിരക്കുകളില്‍ വര്‍ദ്ധനവുണ്ടായിട്ടും, പദ്ധതിയുടെ ഫലപ്രാപ്തി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രചാരണ കാമ്പെയ്നുകള്‍, അപേക്ഷാ ഫോമുകളുടെ ലളിതവല്‍ക്കരണം, ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് വായ്പ നല്‍കാന്‍ അധികാരമുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ സാധ്യതകള്‍ക്കനുസരിച്ച് സംസ്ഥാന തിരിച്ചുള്ള വിഹിതം നല്‍കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, പദ്ധതിപ്രകാരം വിതരണം ചെയ്ത തുകയുമായുള്ള എന്‍പിഎ നിരക്ക് 2025 മാര്‍ച്ച് വരെ 2.19% ആയി. 2018 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 2.71% നേക്കാള്‍ അല്പം കുറവാണിത്.

ഇന്ത്യയിലുടനീളം ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാനമന്ത്രി മുദ്ര യോജന നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
2025 മാര്‍ച്ച് വരെ, കൊളാറ്ററല്‍-ഫ്രീ വായ്പകളില്‍ 33 ലക്ഷം കോടിയിലധികം വിതരണം ചെയ്തു.

ഗുണഭോക്താക്കളില്‍ 70% സ്ത്രീകളാണ്. വായ്പാ പരിധി 20 ലക്ഷം രൂപയായി ഉയര്‍ത്തുകയും വിജയകരമായ വായ്പക്കാര്‍ക്കായി ‘തരുണ്‍ പ്ലസ്’ വിഭാഗം അവതരിപ്പിക്കുകയും ചെയ്തതുള്‍പ്പെടെ പദ്ധതിയില്‍ അപ്ഡേറ്റുകള്‍ ഉണ്ടായിട്ടുണ്ട്.

X
Top