ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

3,000 കോടിയുടെ നിക്ഷേപമിറക്കാൻ എംഎസ്ആർഡിബി

മുംബൈ: 3 സംസ്ഥാനങ്ങളിലെ റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോ വിപുലീകരിക്കാൻ 3,000 കോടിയുടെ നിക്ഷേപമിറക്കാൻ പദ്ധതിയിട്ട് എംഎസ് രാമയ്യ ഡെവലപ്പേഴ്സ് ആൻഡ് ബിൽഡേഴ്സ് (എംഎസ്ആർഡിബി). ബാംഗ്ലൂർ, ഗോവ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ റീട്ടെയിൽ, വാണിജ്യ റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോ വിപുലീകരിക്കുന്നതിനായി ആണ് നിർദിഷ്ട നിക്ഷേപം.

നിലവിലെ 4.5 മില്യൺ ചതുരശ്ര അടിയിൽ നിന്ന് 8 മില്യൺ ചതുരശ്ര അടിയായി അതിന്റെ റീട്ടെയിൽ വാണിജ്യ പോർട്ട്‌ഫോളിയോ ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിവർഷം 3-5 മില്യൺ ചതുരശ്ര അടി ഭൂമി വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.

ഈ വർഷം, ബാംഗ്ലൂരിലും കൂർഗിലുമായി എംഎസ്ആർഡിബിയുടെ മൂന്ന് ഹോസ്പിറ്റാലിറ്റി പ്രോജക്ടുകൾ നിലവിൽ വരും. കൂടാതെ വിമാനത്താവളത്തിന് സമീപം 900,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു വിനോദ, ഹോസ്പിറ്റാലിറ്റി പ്രോജക്റ്റ് കമ്പനി നിർമ്മിക്കുകയാണ്.

കമ്പനി അതിന്റെ റെസിഡൻഷ്യൽ പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനായി മുൻനിര ബിൽഡർമാരുമായി സംയുക്ത സംരംഭ കരാർ ഒപ്പുവച്ചിട്ടുണ്ട്.

X
Top