ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

തിരിച്ചെത്തിയ 2000 രൂപ നോട്ടുകളില്‍ ഏറിയ പങ്കും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന്

മുംബൈ: തിരിച്ചെത്തിയ 2000 രൂപ നോട്ടുകളില്‍ നല്ലൊരു പങ്കും ബിസിനസുകളില്‍ നിന്നാണെന്ന് മൂന്ന് ബാങ്കുകളില്‍ നിന്നുള്ള ഡാറ്റകള്‍ കാണിക്കുന്നു. ചില്ലറ ഉപഭോക്താക്കള്‍ പരിമിതമായ എണ്ണം മാത്രമാണ് തിരിച്ചുനല്‍കിയിരിക്കുന്നത്. 3.14 ലക്ഷം കോടി രൂപ വിലമതിക്കുന്ന 2,000 രൂപ നോട്ടുകള്‍ അല്ലെങ്കില്‍ പ്രചാരത്തിലുള്ള 88 ശതമാനം ജൂലൈ 31 വരെ ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

തുടര്‍ന്ന് ബാങ്കിംഗ് സംവിധാനത്തില്‍ പണലഭ്യത അധികമായി. ഇതോടെ
ഐസിആര്‍ആര്‍ (ഇന്‍ക്രിമെന്റല്‍ ക്യാഷ് റിസര്‍വ് റേഷ്യോ) ആരംഭിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിര്‍ബന്ധിതരാകുകയും ചെയ്തു. ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായി 2023 മെയ് 19 നാണ് റിസര്‍വ് ബാങ്ക് 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്.

പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് (ഐഒബി) 3589 കോടി രൂപയുടെ 2,000 രൂപ നോട്ടുകളാണ് ലഭ്യമായത്..ഇതില് 40 ശതമാനവും ചെറുകിട വ്യാപാരികളില് നിന്നാണെന്ന് ഐഒബി എംഡിയും സിഇഒയുമായ അജയ് ശ്രീവാസ്തവ അറിയിക്കുന്നു. മറ്റൊരു പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കിന് 3,471 കോടി രൂപയുടെ 2,000 രൂപ നോട്ടുകള് നിക്ഷേപമായും കൈമാറ്റമായും ലഭിച്ചപ്പോള്‍ 58 ശതമാനം ബിസിനസില്‍ നിന്നായി.

ബാക്കി 42 ശതമാനമാണ് ചില്ലറ നിക്ഷേപകര്‍ നല്‍കിയത്. 471 കോടി രൂപ എക്‌സ്‌ചേഞ്ച് വഴിയും 3000 കോടി രൂപ നിക്ഷേപം വഴിയും ലഭ്യമായെന്ന് യുകോ ബാങ്ക് എംഡി അശ്വനി കുമാര്‍ അറിയിക്കുന്നു. സമാനമായി സിറ്റി യൂണിയന്‍ ബാങ്ക് 380 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് സ്വീകരിച്ചത്.

90 ശതമാനവും ബിസിനസില്‍ നിന്ന്. ബിസിനസില് നിന്നാണ് ഏറെയും 2000 രൂപ നോട്ടുകള്‍ സ്വീകരിച്ചതെന്ന് മറ്റൊരു പൊതുമേഖല ബാങ്ക് ഉദ്യോഗസ്ഥനും പറഞ്ഞു.

X
Top