ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

പണപ്പെരുപ്പം നവംബറില്‍ ആറ് ശതമാനത്തിൽ താഴെയാകും: മോർഗൻ സ്റ്റാൻലി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ടോളറന്‍സ് പരിധിയ്ക്ക് മുകളിലുള്ള റീട്ടെയില്‍ പണപ്പെരുപ്പം നവംബര്‍ മുതല്‍ കുറഞ്ഞു തുടങ്ങും. മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു. റീട്ടെയില്‍ പണപ്പെരുപ്പം  കുത്തനെ ഉയര്‍ന്ന് ജൂലൈയില്‍ 7.44 ശതമാനമായിരുന്നു.പച്ചക്കറി വില വര്‍ദ്ധനവ് കാരണം ജൂണിലെ ചില്ലറ പണപ്പെരുപ്പവും 4.87 ശതമാനമായി ഉയര്‍ന്നു.

മെയ് മാസത്തില്‍ ചില്ലറ പണപ്പെരുപ്പം 4.25 ശതമാനമായിരുന്നു.രണ്ട് വര്‍ഷത്തെ താഴ്ചയാണിത്. ഏപ്രിലില്‍  4.7 ശതമാനവും മാര്‍ച്ചില്‍ 5.7 ശതമാനവുമായിരുന്നു ചില്ലറ പണപ്പെരുപ്പം.

 പുതിയ വര്‍ദ്ധനവിന് കാരണം ഭാഗികമായി പച്ചക്കറി വിലയിലെ കുതിച്ചുചാട്ടമാണ്. തക്കാളി വില വര്‍ദ്ധനവ് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  ഇത് ഒരു പ്രത്യേക പ്രദേശത്തോ ഭൂമിശാസ്ത്രത്തിലോ മാത്രമായി പരിമിതപ്പെടുന്നില്ല.

തക്കാളി വില പ്രധാന നഗരങ്ങളില്‍ കിലോയ്ക്ക് 150-200 രൂപ വരെയാണ് ഉയര്‍ന്നത്. പുതിയ പശ്ചാത്തലത്തില്‍ 2024 സാമ്പത്തികവര്‍ഷത്തെ പണപ്പെരുപ്പ കാഴ്ചപ്പാട് മോര്‍ഗന്‍ സ്റ്റാന്‍ലി 5.7 ശതമാനമായി പരിഷ്‌ക്കരിച്ചിട്ടുണ്ട്.

നേരത്തെ 5.4 ശതമാനമായിരുന്നു അവരുടെ പണപ്പെരുപ്പ അനുമാനം.

X
Top