വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

വിത്തുതേങ്ങ സംഭരണം: കർഷകർക്കു കിട്ടാനുള്ളത്‌ മൂന്നു കോടിയിലേറെ

കുറ്റ്യാടി: വിത്തുതേങ്ങയുടെ വില സമയബന്ധിതമായി ലഭിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. ആദ്യഘട്ടത്തിൽ വിത്തുതേങ്ങ നൽകിയ എട്ടുശതമാനത്തോളം കർഷകർക്കു മാത്രമാണ് ഇതുവരെ പണം ലഭിച്ചത്. മാർച്ച് 20നുശേഷം കർഷകർക്കു പണം നൽകിയിട്ടില്ല.

ആദ്യഘട്ടത്തിൽ അഞ്ചു ലക്ഷം തേങ്ങ സംഭരിച്ചെന്നാണ് വിത്തുതേങ്ങ സംഭരണകേന്ദ്രം ഓഫീസ് അറിയിച്ചത്. ഇതുപ്രകാരം മൂന്നരക്കോടിയിലേറെ രൂപയാണ് ആദ്യഘട്ടത്തിൽ നൽകേണ്ടത്.
ജനുവരി മുതൽ മാർച്ച് വരെയായിരുന്നു ആദ്യഘട്ട സംഭരണം.

ആദ്യഗഡുപോലും ലഭിക്കാത്തതിനാൽ തെങ്ങിന്‍റെ തടംതുറക്കൽ, വളമിടൽ ജോലികൾ മുടങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. പണം ലഭിക്കുമെന്നു കരുതി കാർഷിക വായ്‌പയെടുത്ത പലരും മാർച്ച് മാസത്തിൽ വായ്‌പ പുതുക്കിയില്ല. ഇപ്പോൾ ഏപ്രിൽ മുതൽ 12 ശതമാനം പലിശനിരക്കിൽ പണം തിരിച്ചടയ്ക്കേണ്ട അവസ്ഥയിലാണു കർഷകർ.

രണ്ടു ഘട്ടങ്ങളിലായി 11 ലക്ഷം വിത്തുതേങ്ങയാണ് സംഭരിക്കാൻ തീരുമാനിച്ചത്. ഈമാസം 31നാണ് രണ്ടാംഘട്ടം അവസാനിക്കുക. ഏപ്രിലിൽ രണ്ടാംഘട്ട സംഭരണം തുടങ്ങി.

എന്നാൽ സംഭരണത്തിന്‍റെ രണ്ടാംഘട്ടം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ഏഴുലക്ഷത്തോളം തേങ്ങ മാത്രമാണു സംഭരിക്കാനായത്. ഇപ്പോഴും തോട്ടങ്ങളിൽ വിളവെടുപ്പ് നടക്കുന്നുണ്ട്.

ഏപ്രിലിൽ രണ്ടാംഘട്ട സംഭരണം തുടങ്ങാനിരിക്കേ മാർച്ച് 27ന് വിത്തുതേങ്ങ സംഭരണം ഏഴുലക്ഷമായി വെട്ടിക്കുറച്ച് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്‌റേറ്റ് ഉത്തരവിറക്കിയിരുന്നു.

കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് നേരത്തേ തീരുമാനിച്ചപ്രകാരം 11 ലക്ഷം തേങ്ങ സംഭരിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിക്കുകയായിരുന്നു.

രണ്ടാം ഘട്ടത്തിൽ സംഭരിക്കേണ്ട തേങ്ങയുടെ പകുതി മാത്രമേ സംഭരിച്ചിട്ടുള്ളൂ. പല കർഷകരിൽനിന്നും സംഭരിക്കേണ്ടതിന്‍റെ 60 ശതമാനം കുറച്ചാണ് സംഭരിച്ചത്.

ആറ്, എഴ് തേങ്ങ മാത്രമാണ് രണ്ടാംഘട്ടത്തിൽ ഒരു തെങ്ങിൽനിന്ന് എടുത്തത്. ഇത്തരത്തിലാണു സംഭരണമെങ്കിൽ എങ്ങനെ 11 ലക്ഷം സംഭരിക്കുമെന്നാണ് കർഷകർ ചോദിക്കുന്നത്.

വിത്തുതേങ്ങ കെട്ടിയിറക്കുന്നതിന് തെങ്ങൊന്നിന് 70 രൂപയാണു കൂലി.

കയർ പിടിക്കുന്ന വകയിൽ 30 രൂപ വേറെയും നൽകണം. ഇത്തരത്തിൽ തെങ്ങൊന്നിന് 100 രൂപ ചെലവ് വരും. കൂടാതെ ചുമന്നെത്തിക്കുന്നതിന് വേറെയുമുണ്ട് ചെലവ്.

കയറ്റിപ്പോകുന്നതിനുമുമ്പ് വീണ്ടും തരംതിരിക്കും. പലതും ഒഴിവാക്കും. ഇതോടെ ചെലവുകഴിഞ്ഞ് ലാഭമൊന്നും കിട്ടാത്ത അവസ്ഥയിലാകും കർഷകർ.

X
Top