പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

മൂന്നുമാസത്തിനിടെ ബിഎസ്എൻഎൽ ഉപേക്ഷിച്ചത് ഒരുലക്ഷത്തിലേറെപ്പേർ

കൊല്ലം: നെറ്റ്‌വർക്ക് തകരാറും കോൾ മുറിയലും രൂക്ഷമായതോടെ ബി.എസ്.എൻ.എല്ലിൽനിന്ന് ഉപഭോക്താക്കളുടെ കൂട്ട കൊഴിഞ്ഞുപോക്ക്. മൂന്നുമാസത്തിനിടെ ഒരുലക്ഷത്തിലേറെ ഉപഭോക്താക്കൾ, ബി.എസ്.എൻ.എൽ. ഉപേക്ഷിച്ച് മറ്റ്‌ നെറ്റ്‌വർക്കിലേക്ക് ചേക്കേറി. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ, തങ്ങളുടെ പതിനായിരക്കണക്കിന് കണക്‌ഷനുകൾ ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

വനിതാ-ശിശുവികസനവകുപ്പിനു കീഴിലെ മുപ്പതിനായിരത്തോളം കണക്‌ഷനുകൾ മാറ്റുമെന്ന് ബി.എസ്.എൻ.എല്ലിന് മുന്നറിയിപ്പ് നൽകിയിട്ട് ആഴ്ചകളായി. 25,703 മൊബൈൽ നമ്പരുകൾ പോർട്ട് ഔട്ട് ചെയ്യാനുള്ള തീരുമാനം, ചർച്ചകളെ തുടർന്ന് ഒരുമാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. മാർച്ച് 31-നുമുൻപ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ കണക്‌ഷനുകൾ ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ്‌ വനിതാ-ശിശുവികസനവകുപ്പ് മേധാവികൾ പറഞ്ഞിരിക്കുന്നത്.

ഇതിനുപിന്നാലെ അരലക്ഷത്തിലേറെ ബി.എസ്.എൻ.എൽ. കണക്‌ഷനുള്ള മറ്റൊരു വകുപ്പും ഒരു പൊതുമേഖലാസ്ഥാപനവും ബി.എസ്.എൻ.എൽ. ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായി സൂചനയുണ്ട്. സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാകാത്തതാണ് കൂട്ട കൊഴിഞ്ഞുപോക്കിനു കാരണം.

4 ജി സംവിധാനം നടപ്പാക്കാൻ വികസിപ്പിച്ച ഇന്ത്യൻ നിർമിത സാങ്കേതികവിദ്യയുടെ പോരായ്മയാണ് തകരാറിനു കാരണമെന്നാണ് ബി.എസ്.എൻ.എൽ. അധികൃതർ പറയുന്നത്. ഒക്ടോബറിൽ നടപ്പാക്കിയ പദ്ധതിയുടെ തകരാറുകൾ ഇതുവരെ പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ടാറ്റാ കൺസൾട്ടൻസി സർവീസാണ് തദ്ദേശീയമായി 4 ജി സാങ്കേതികവിദ്യ വികസിപ്പിച്ചത്.

വിളിക്കുമ്പോൾ കിട്ടാതിരിക്കുക, മറ്റൊരു കോളിലാണെന്നോ സ്വിച്ച്‌ ഓഫാണെന്നോ പറയുക, കിട്ടിയാൽത്തന്നെ വേഗം കട്ടാകുക, രണ്ടുമിനിറ്റ് സംസാരിക്കാൻ മൂന്നും നാലും തവണ വിളിക്കേണ്ടിവരിക തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങൾ.

നെറ്റ്‌വർക്ക് കിട്ടാനുള്ള പ്രയാസമാണ് രാജ്യത്തെ ഏറ്റവും വിശ്വാസമുള്ള ടെലികോം കമ്പനിയിൽനിന്ന് ഉപയോക്താക്കളെ കൂട്ടപ്പലായനത്തിന് പ്രേരിപ്പിക്കുന്നത്.

X
Top