ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

11 വര്‍ഷത്തില്‍ 56 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷത്തില്‍ 56 കോടിയിലധികം ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നതായും ദശലക്ഷക്കണക്കിന് പേര്‍ ഔപചാരികമായി ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് പ്രവേശിച്ചതായും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന (പിഎംജെഡിവൈ) പദ്ധതിയുടെ പതിനൊന്നാം ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പിഎംജെഡിവൈ പ്രകാരമുള്ള അക്കൗണ്ടുകളില്‍ 67 ശതമാനവും ഗ്രാമീണ, അര്‍ദ്ധ നഗരങ്ങളിലാണ്. അതില്‍ തന്നെ 56 ശത്മാനവും സ്ത്രീകളുടേതായപ്പോള്‍ 2.68 ലക്ഷം കോടി രൂപ ഈ അക്കൗണ്ടുകളില്‍ എത്തി. 38 കോടി റുപേ ഡെബിറ്റ് കാര്‍ഡുകളാണ് ഇതുവഴി വിതരണം ചെയ്തത്്.

വളര്‍ച്ചയുടേയും വികസനത്തിന്റെയും ചാലകശക്തി സാമ്പത്തിക ഉള്‍പ്പെടുത്തലാണെന്ന് പറഞ്ഞ ധനമന്ത്രി ബാങ്ക് അക്കൗണ്ടുകള്‍ പാര്‍ശ്വവല്‍ക്കപ്പെട്ടവരെ സമ്പദ് വ്യവസ്ഥയില്‍ പങ്കാളികളാക്കിയതായി അവകാശപ്പെട്ടു. വിവിധ പദ്ധതികള്‍ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ നേരിട്ട് ഗുണഭോക്താക്കളിലേയ്ക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത് ജന്‍ധന്‍ അക്കൗണ്ടുകളാണ്.

സാമൂഹിക സുരക്ഷ, സമ്പാദ്യം, നിക്ഷേപം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാനമാര്‍ഗമായി പദ്ധതി മാറി. പ്രായപൂര്‍ത്തിയായ എല്ലാവരേയും ഔപചാരിക ബാങ്കിംഗ് സംവിധാനത്തിലേയ്ക്കെത്തിക്കുക എന്ന ലക്ഷ്യം വച്ച് ആരംഭിച്ച സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ട് പദ്ധതിയാണ് പിഎംജെഡിവൈ.

X
Top