മാര്‍ച്ച് ജിഎസ്ടി വരുമാനം 1.56 ലക്ഷം കോടി, എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ തുകഡിസംബര്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യത 150.95 ലക്ഷം കോടി രൂപഇന്ത്യ-മലേഷ്യ വ്യാപാരം ഇനി രൂപയില്‍ തീര്‍പ്പാക്കാംപ്രതിരോധ കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍ – മന്ത്രി രാജ്‌നാഥ് സിംഗ്ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ ധനകമ്മി 14.54 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 83 ശതമാനം

രാജ്യത്ത് 2021-22 ൽ 1.67 ലക്ഷത്തിലധികം കമ്പനികൾ രജിസ്റ്റർ ചെയ്തു: നിർമല സീതാരാമൻ

ഡൽഹി: 2021-22 ൽ രാജ്യത്ത് പുതിയതായി 1.67 ലക്ഷത്തിലധികം കമ്പനികൾ രജിസ്റ്റർ ചെയ്തതായി ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച പറഞ്ഞു. 2020-21ൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 1.55 ലക്ഷമായിരുന്നു. മന്ത്രാലയത്തിന് കീഴിൽ കമ്പനികൾ രജിസ്റ്റർ ചെയ്യുന്ന സംവിധാനം വളരെ എളുപ്പമാണെന്ന് ഇത് കാണിക്കുന്നതായി ദേശീയ തലസ്ഥാനത്ത് ഒരു ചടങ്ങിൽ സംസാരിക്കവെ ധനമന്ത്രി പറഞ്ഞു. കൂടാതെ, പകർച്ചവ്യാധിയുടെ കാലത്ത് റീട്ടെയിൽ നിക്ഷേപകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള ശ്രീമതി സീതാരാമൻ പറഞ്ഞു.

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) നിക്ഷേപ രംഗത്ത് നിന്ന് പോകുകയാണെങ്കിലും, റീട്ടെയിൽ നിക്ഷേപകർ വലിയ രീതിയിൽ എത്തിയിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം ഇല്ലെന്ന് ഉറപ്പാക്കാൻ റെഗുലേറ്റർമാരും മറ്റ് സ്ഥാപനങ്ങളും നന്നായി മുന്നേറണമെന്നും, അത് മനസ്സിലാക്കുന്നതിൽ മുന്നിട്ടുനിൽക്കണമെന്നും ഡിജിറ്റൈസേഷനെ കുറിച്ച് സംസാരിച്ച നിർമല സീതാരാമൻ പറഞ്ഞു

X
Top