ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

പൊതുമേഖലാ സംരംഭങ്ങളുടെ ഡയറക്ടർ ബോർഡിന് കൂടുതൽ അധികാരം

ന്യൂഡൽഹി: ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശിപാർശ ചെയ്യുന്നതിനു പൊതുമേഖലാസംരംഭങ്ങളുടെ ഡയറക്ടർ ബോർഡിന് കേന്ദ്ര മന്ത്രിസഭ അധികാരം നൽകി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിനു നിക്ഷേപങ്ങൾ വിറ്റഴിക്കുന്നതിനും വിൽപ്പന ശിപാർശ ചെയ്യുന്നതിനും അനുബന്ധ സ്ഥാപനങ്ങളുടെയും സംയുക്ത സംരംഭങ്ങളുടെയും ഓഹരികൾ വിൽക്കുന്നതിനുമുള്ള അധികാരം നൽകുന്നതിനുള്ള നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് അംഗീകരിച്ചത്. പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരി വിറ്റഴിക്കൽ, അടച്ചുപൂട്ടൽ തുടങ്ങിയ പ്രക്രിയകൾ വിശാലമാകണം. ഇത്തരം പ്രക്രിയകൾക്കുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ സ്ഥാപനമായ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇൻവെസ്റ്റ്മെന്‍റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്‍റ്(ഡിഐപിഎഎം) പുറപ്പെടുവിക്കും.

X
Top