എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

രൂപയുടെ സ്ഥിരതയിൽ കടപ്പത്രങ്ങൾക്ക് പ്രിയമേറുന്നു

കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നതിനാൽ ഇന്ത്യയിലെ കടപ്പത്ര വിപണിയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു. ഇതോടൊപ്പം ആഗോള സൂചികകളിൽ ഇന്ത്യൻ കടപ്പത്രങ്ങളെ ഉൾപ്പെടുത്തിയതും വിദേശ നിക്ഷേപകർക്ക് ആവേശം പകർന്നു.

കഴിഞ്ഞ വർഷം സെപ്തംബർ 21ന് ശേഷം ഇന്ത്യൻ കടപ്പത്രങ്ങളിലെ വിദേശ നിക്ഷേപത്തിൽ അൻപത് ശതമാനം വർദ്ധനയുണ്ട്. ജെ.പി മോർഗന്റെ ആഗോള സൂചികകളിൽ ഉൾപ്പെടുത്തിയതിന് ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 81,500 കോടി രൂപയുടെ സർക്കാർ കടപ്പത്രങ്ങളാണ് വാങ്ങിയത്.

അമേരിക്കയും യൂറോപ്പും അടക്കമുള്ള മേഖലകളിൽ പലിശ നിരക്ക് കുറയാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഇന്ത്യയിലേക്ക് വിദേശ നിക്ഷേപ ഒഴുക്ക് ശക്തമായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ആറുമാസത്തെ ഉയർന്ന നിരക്കായ 82.74 വരെ ഉയർന്നിരുന്നു.

നിലവിൽ ‌ഏഷ്യയിലെ ഏറ്റവും മികച്ച നാണയമാണ് രൂപ.

X
Top