അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വില വർധിപ്പിക്കാനൊരുങ്ങി കൂടുതൽ കാർ കമ്പനികൾ; പുതിയ വിലകൾ ഏപ്രിൽ മുതൽ

ന്യൂഡൽഹി: കാറുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി കൂടുതൽ വാഹന നിർമാതാക്കൾ. ഏപ്രിൽ മുതലാണ് പുതിയ വിലകൾ പ്രാബല്യത്തിൽ വരുക.

വില വർധന ആദ്യം പ്രഖ്യാപിച്ച മാരുതി സുസുക്കി, കിയ, ടാറ്റ മോട്ടോഴ്‌സ് എന്നിവക്ക് പിറകെ ഹോണ്ട, ഹ്യുണ്ടായ്, ബി.എം.ഡബ്ല്യു, റെനോ കമ്പനികളും രംഗത്തെത്തി. എല്ലാ മോഡലുകളുടെയും വില വർധിക്കുമെന്ന് ഹോണ്ട അറിയിച്ചു.

ഏപ്രിൽ മുതൽ വില മൂന്നു ശതമാനം വരെ ഉയർത്തുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡും അറിയിച്ചു. ഗ്രാൻഡ് ഐ10 നിയോസ് മുതൽ ഐ.ഒ.എൻ.ഐ.ക്യു5 ഇലക്ട്രിക് എസ്‌.യു.വി വരെയുള്ള മോഡലുകളുടെ വില വർധിക്കും.

അടുത്ത മാസം മുതൽ എല്ലാ മോഡലുകൾക്കും രണ്ട് ശതമാനം വരെ വില വർധിപ്പിക്കുമെന്ന് റെനോ ഇന്ത്യയും പ്രഖ്യാപിച്ചു. 2023 ഫെബ്രുവരിക്കു ശേഷം റെനോയുടെ ആദ്യ വിലവർധനയാണിത്.

ഏപ്രിൽ ഒന്നു മുതൽ ബി.എം.ഡബ്ല്യു, മിനി കാർ ശ്രേണിയിൽ മൂന്നു ശതമാനം വരെ വില വർധിപ്പിക്കും.

X
Top