Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് മൂഡീസ്

ന്യൂഡല്‍ഹി: പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് 2022 ലെ ഇന്ത്യയുടെ ജിഡിപി അനുമാനം 7.7 ശതമാനത്തില്‍ നിന്നും 7 ശതമാനമാക്കി കുറച്ചു. ആഗോള സാമ്പത്തിക മാന്ദ്യവും പലിശനിരക്കുകള്‍ വര്‍ധിക്കുന്നതും സാമ്പത്തിക പ്രവര്‍ത്തനം കുറയ്ക്കുമെന്ന് റേറ്റിംഗ് ഏജന്‍സി കരുതുന്നു. ഇത് രണ്ടാം തവണയാണ് മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനത്തില്‍ കുറവ് വരുത്തുന്നത്.

8.8 ശതമാനത്തില്‍ നിന്നും 7.7 ശതമാനമാക്കി അനുമാനം കുറയ്ക്കാന്‍ സെപ്തംബറില്‍ അവര്‍ തയ്യാറായിരുന്നു. 2023 4.8 ശതമാനം വളര്‍ച്ച തോത് പ്രവചിച്ച മൂഡീസ്, 2024 ല്‍ രാജ്യം 6.4 ശതമാനം വളരുമെന്നും പറഞ്ഞു. പണപ്പെരുപ്പം, കര്‍ശനമായ ധനനയങ്ങള്‍, ധനകമ്മി, ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍, ഓഹരി വിപണിയിലെ ചാഞ്ചാട്ടം എന്നിവ കാരണം ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചടി നേരിടുകയാണ്.

അതുകൊണ്ടുതന്നെ ആഗോള വളര്‍ച്ച 2023,24 വര്‍ഷങ്ങളില്‍ മന്ദഗതിയിലാകുമെന്ന് തങ്ങളുടെ ഗ്ലോബല്‍ മാക്രോ ഔട്ട്‌ലുക്കില്‍ ആഗോള ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

X
Top