കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

പുതിയ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിട്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്ര

മുംബൈ: തന്ത്രപരമായ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി, ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബ്രസീലിൽ ഒരു അസംബ്ലി പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ബ്രസീലാണ് ലോകത്തിലെ ആറാമത്തെ വലിയ ട്രാക്ടർ വിപണി. പ്രാദേശിക നിർമ്മാണത്തിലൂടെ കമ്പനിയുടെ കാൽപ്പാടുകൾ വർദ്ധിപ്പിക്കാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്. പ്രതിവർഷം ഏകദേശം 54,000 യൂണിറ്റ് ട്രാക്ടറുകളാണ് ബ്രസീലിൽ വിറ്റഴിക്കപ്പെടുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ബ്രസീൽ വിപണിയുടെ 5.2 ശതമാനം വിഹിതം പിടിച്ചെടുക്കാൻ മഹീന്ദ്രക്കായി എന്നത് ശ്രദ്ധേയമാണ്.

നിലവിലെ ആഗോള സാഹചര്യത്തിൽ ബ്രസീൽ ഭക്ഷ്യധാന്യ കയറ്റുമതിയുടെ പ്രധാന സ്രോതസ്സായി മാറിയിരിക്കുന്നതായും, രാജ്യത്ത് നിന്ന് വലിയ കാർഷിക കയറ്റുമതി സാധ്യതകളുണ്ടെന്നും അതിനാൽ വിപണി വിഹിതം ഇരട്ടിയാക്കാൻ പദ്ധതിയിടുന്നതായും മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ ഫാം എക്യുപ്‌മെന്റ് ബിസിനസ്സ് പ്രസിഡന്റ് ഹേമന്ത് സിക്ക പറഞ്ഞു. ഈ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ അസംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് സിക്ക കൂട്ടിച്ചേർത്തു. ആഗോള വിപണിയിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ പതാകവാഹകനാണ് ട്രാക്ടർ. ബ്രസീലിന് പുറമേ, മഹീന്ദ്ര അടുത്തിടെ ദക്ഷിണാഫ്രിക്കയിലെ ട്രാക്ടറുകളുടെ വിൽപ്പനയും വിപണനവും അതിന്റെ വിതരണക്കാരിൽ നിന്ന് സ്വയം ഏറ്റെടുത്തിരുന്നു.

കൂടാതെ തെക്കേ അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതിയാണ് കമ്പനി ഇപ്പോൾ ആവിഷ്‌കരിച്ചിരിക്കുന്നത്. ന്യൂ ജനറേഷൻ ട്രാക്ടറുകൾ, കാർഷിക ഉപകരണങ്ങൾ, വിപുലീകരിക്കുന്ന ആഗോള കാൽപ്പാടുകൾ എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബിസിനസ്സ് മികച്ച പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞു. 2022 സാമ്പത്തിക വർഷത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ആഗോള ട്രാക്ടർ വിൽപ്പന ഏകദേശം 38,000 യൂണിറ്റായിരുന്നു. കൂടാതെ, ഈ പദ്ധതികൾക്ക് പുറമെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള കയറ്റുമതിയും ഇരട്ടിയാക്കാൻ ഉദ്ദേശിക്കുന്നതായി കമ്പനി അറിയിച്ചു

X
Top