എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പലിശ ചേർത്ത് വായ്പ പുതുക്കൽ തടയുമെന്ന് സഹകരണ മന്ത്രി

തിരുവനന്തപുരം: വായ്പയുടെ പലിശ മുതലിൽ ചേർത്ത് വായ്പ പുതുക്കുന്ന പ്രവണത കർശനമായി തടയുമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. ഓഡിറ്റിൽ ലാഭം കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുവഴി ഡിവിഡൻറും സ്വന്തമാക്കുന്നു. ഓഡിറ്റിലടക്കം ഇതു കണ്ടെത്തി തടയാനാണ് നിർദേശം. മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികൾ കേന്ദ്ര നിയമപ്രകാരം പ്രവർത്തിക്കുന്നവയായതിനാൽ സംസ്ഥാന സഹകരണവകുപ്പിന് നിയന്ത്രിക്കാനാവില്ല. പരാതികൾ കേന്ദ്ര സർക്കാറിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു.
സഹകരണ മേഖലയില്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി 2022-’23 ജൂണ്‍ 30 വരെ 2188.20 കോടി രൂപയുടെ തിരിച്ചടവ് വന്നിട്ടുണ്ടെന്ന് മന്ത്രി വിഎന്‍. വാസവന്‍. 86,966 വായ്പയാണ് ഇത്തരത്തില്‍ തിരിച്ചടച്ചത്. 2021-’22ൽ 12,322.21 കോടി രൂപ സമാഹരിച്ചു. 4,82,450 വായ്പ ഇളവുകള്‍ നല്‍കി തീര്‍പ്പാക്കി. മാനദണ്ഡപ്രകാരമുള്ള ഇളവുകളിലൂടെ സാമ്പത്തിക ആശ്വാസം വായ്പക്കാരന് ലഭിക്കും.

X
Top