അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കേരളത്തില്‍ ഒരു മിനിട്ടില്‍ സംരംഭം തുടങ്ങാമെന്ന് മന്ത്രി പി.രാജീവ്

തിരുവനന്തപുരം: ഒരു മിനിട്ടില്‍ ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാനാകുന്ന സൗകര്യങ്ങളോടെ കേരളം ഏറെ സംരംഭ സൗഹൃദമായെന്ന് വ്യവസായ മന്ത്രി പി.രാജീവ്.

കോണ്‍ഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) സഹകരണത്തോടെ കേരള സ്റ്റേറ്റ് ഇൻസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.എസ്‌.ഐ.ഡി.സി) ബംഗളൂരുവില്‍ സംഘടിപ്പിച്ച റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗില്‍ കേരളം നിലവില്‍ ഒന്നാം സ്ഥാനത്താണ്. ഈ സർക്കാർ അധികാരമേല്‍ക്കുമ്പോള്‍ സംരംഭക സൗഹ്യദത്തില്‍ കേരളം 28ാം സ്ഥാനത്തായിരുന്നു.

എ.ഐ, ബ്ലോക്ക് ചെയിൻ, ബിഗ് ഡാറ്റ അനാലിസിസ്, മെഷീൻ ലേണിംഗ്, ബഹിരാകാശം, പ്രതിരോധം, ഐ.ടി തുടങ്ങിയ 22 മുൻഗണനാ മേഖലകളിലാണ് സംസ്ഥാനം നിക്ഷേപം തേടുന്നത്.

അടുത്തവർഷം കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തോട് അനുബന്ധിച്ചാണ് വ്യവസായ വകുപ്പ് റോഡ് ഷോ സംഘടിപ്പിച്ചത്.

വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എസ്. ഹരികിഷോർ, എക്സിക്യുട്ടിവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ.എല്‍.ഐ.പി ചീഫ് എക്സിക്യുട്ടിവ് ഓഫീസർ പ്രവീണ്‍ കെ എസ്, സി.ഐ.ഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയർമാൻ വിനോദ് മഞ്ഞില തുടങ്ങിയവർ പങ്കെടുത്തു.

X
Top