ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

മിൻഡാ ഇൻഡസ്ട്രീസിന്റെ ഏകീകൃത വരുമാനം 2,415 കോടി രൂപ

മുംബൈ: മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 5 ശതമാനം ഇടിഞ്ഞ് 156 കോടി രൂപയായതായി വാഹന ഘടകങ്ങളുടെ പ്രമുഖ നിമ്മാതാക്കളായ മിൻഡാ ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനി 164 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം (PAT) രേഖപ്പെടുത്തിയിരുന്നു. അതേസമയം, അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം മുൻവർഷത്തെ 2,238 കോടി രൂപയിൽ നിന്ന് 2,415 കോടി രൂപയായി ഉയർന്നു. കൂടാതെ, 2022 മാർച്ച് 31 ന് അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിൽ കമ്പനി 413 കോടി രൂപയുടെ ഏകീകൃത ലാഭം നേടി.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 8,313 കോടി രൂപയായിരുന്നു, ഇത് എക്കാലത്തെയും ഉയർന്ന വരുമാനമാണെന്ന് കമ്പനി അറിയിച്ചു. അർദ്ധചാലകങ്ങളുടെ ദൗർലഭ്യം, വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ, ഭൗമ-രാഷ്ട്രീയ പിരിമുറുക്കം എന്നിവയുടെ പശ്ചാത്തലത്തിൽ വാഹന വ്യവസായത്തിലെ പ്രക്ഷുബ്ധമായ സമയങ്ങൾക്കിടയിലും കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വളർച്ച രേഖപ്പെടുത്താൻ കഴിഞ്ഞതായി മിൻഡ ഗ്രൂപ്പ് അറിയിച്ചു. 1:1 എന്ന അനുപാതത്തിലുള്ള ബോണസ് ഷെയറുകളോടൊപ്പം 2 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 1 രൂപ അന്തിമ ലാഭവിഹിതം നൽകാൻ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ടെന്ന് മിൻഡ ഇൻഡസ്ട്രീസ് പറഞ്ഞു.
കൂടാതെ, കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങൾക്കും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമുള്ള ഫണ്ടിംഗ് ആവശ്യകത നിറവേറ്റുന്നതിനായി ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 1,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു.

X
Top