ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഓണത്തിന് മില്‍മ വിറ്റത് 94 ലക്ഷം ലിറ്റര്‍ പാല്‍

തിരുവനന്തപുരം: പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവയുടെ വില്‍പനയില്‍ സര്‍വകാല റെക്കോഡുമായി മില്‍മ. നാല് ദിവസങ്ങള്‍ കൊണ്ട് 1.57 കോടി ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്.ഓഗസ്റ്റ് 25 മുതല്‍ 28 വരെയുള്ള കണക്കാണിത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിന്റെ വളര്‍ച്ച. കഴിഞ്ഞ കൊല്ലം 94.56 ലക്ഷം ലിറ്റര്‍ പാലാണ് ഇതേ കാലയളവില്‍ വിറ്റത്.

പാലുത്പന്നങ്ങളിലും മില്‍മ സര്‍വകാല റെക്കോഡ് നേടി. തൈരിന്റെ വില്‍പ്പനയില്‍ 16 ശതമാനമാണ് വളര്‍ച്ച. 12,99,215 ലക്ഷം കിലോ തൈരാണ് നാലുദിവസത്തില്‍ മില്‍മ വിറ്റഴിച്ചത്.

കഴിഞ്ഞവര്‍ഷം ഇത് 11,25,437 ലക്ഷം കിലോ ആയിരുന്നു. മില്‍മയുടെ മൂന്നു യൂണിയനുകളും ചേര്‍ന്ന് 743 ടണ്‍ നെയ്യാണ് വില്‍പ്പന നടത്തിയത്.

ഓണാവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായിരുന്ന വെള്ളിയാഴ്ച അനിഴം ദിനത്തിലാണ് ഏറ്റവുമധികം പാല്‍വില്‍പന നടന്നത് 18.59 ലക്ഷം ലിറ്റര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വളര്‍ച്ച ഈ ദിനത്തില്‍ രേഖപ്പെടുത്തി.

ഓഫിസുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ഓണാഘോഷം ഈ ദിവസമായിരുന്നു. തൈരിന്റെ വില്‍പനയില്‍ 16 ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച. 12.99 ലക്ഷം കിലോ തൈരാണ് നാല് ദിവസത്തില്‍ വിറ്റഴിച്ചത്. 743 ടണ്‍ നെയ്യും വിറ്റു.

ഓണവിപണി മുന്നില്‍കണ്ട് നേരത്തേതന്നെ പാല്‍ ലഭ്യത മില്‍മ ഉറപ്പുവരുത്തിയിരുന്നു. ഓണസമയത്ത് ഒരുകോടി ലിറ്റര്‍ പാല്‍ അധികമായി സംഭരിക്കാന്‍ മില്‍മക്ക് കഴിഞ്ഞു.

കോവിഡ് ഭീതി പൂര്‍ണമായും മാറിയ സാഹചര്യത്തില്‍ ഓണക്കാലത്ത് പാലിന്റെയും പാലുല്‍പന്നങ്ങളുടെയും ആവശ്യകത ഏറുമെന്ന് മുന്‍കൂട്ടി കണ്ടാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയതെന്ന് ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.

X
Top