തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

കാനഡയിലേക്കുള്ള കുടിയേറ്റത്തിന് ചെലവേറുന്നു

കാനഡയിലേക്ക് ചേക്കേറേൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇനി മുതൽ ചെലവേറും. വിദ്യാർത്ഥികൾ, സന്ദർശകർ, കാനഡയിൽ പുതിയ വർക്ക് പെർമിറ്റ് ഉള്ളവർ എന്നിവർക്ക് തൽസ്ഥിതി പുനഃസ്ഥാപിക്കുന്നതിന് കൂടുതൽ ഫീസ് നൽകേണ്ടിവരും. ഡിസംബർ 1 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നത്.

ഒരു സന്ദർശകൻ, തൊഴിലാളി അല്ലെങ്കിൽ വിദ്യാർത്ഥി എന്ന നില പുനഃസ്ഥാപിക്കുന്നതിന് നേരത്തെ ഫീസ് 200 ഡോളർ ആയിരുന്നു. 229.77 ഡോളറാണ് പുതിയ ഫീസ്. ഒരു തൊഴിലാളി എന്ന നിലയിലുള്ള പദവി പുനഃസ്ഥാപിച്ച് പുതിയ വർക്ക് പെർമിറ്റ് നേടുന്നതിന് നേരത്തെ ഫീസ് 355 ഡോളർ ആയിരുന്നു. അത് 384.77 ഡോളറാക്കി.

ഒരു വിദ്യാർത്ഥിയെന്ന നിലയിലുള്ള സ്റ്റാറ്റസ് പുനഃസ്ഥാപിച്ച് പുതിയ പഠന അനുമതി നേടുന്നതിനുള്ള ഫീസ് 379.77 ഡോളറാക്കി. ഒരാൾക്ക് ഒരു സ്റ്റഡി പെർമിറ്റിന്റെ (വിപുലീകരണങ്ങൾ ഉൾപ്പെടെ) നിരക്ക് 150 കനേഡിയൻ ഡോളറാണ്. ഒരു വിദ്യാർത്ഥി എന്ന നിലയിലുള്ള സ്റ്റാറ്റസ് പുനഃസ്ഥാപിക്കുന്നതിന്, ഫീസ് 379.77 കനേഡിയൻ ഡോളറായിരിക്കും.

ഓപ്പൺ വർക്ക് പെർമിറ്റിന് 100 കനേഡിയൻ ഡോളറാണ് നിരക്ക്. ഒരു തൊഴിലാളി എന്ന നിലയിലുള്ള സ്റ്റാറ്റസ് പുനഃസ്ഥാപിക്കുന്നതിന്, ഫീസ് 384.77 കനേഡിയൻ ഡോളറായിരിക്കും. താൽക്കാലിക റസിഡന്റ് പെർമിറ്റ് ഫീസ് 200 ഡോളറിൽ നിന്ന് 229.77 ഡോളറാക്കിയിട്ടുമുണ്ട്.

സേവന മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ റിമിഷൻ എന്നറിയപ്പെടുന്ന ഭാഗിക റീഫണ്ടുകൾ, അപേക്ഷകർക്ക് നൽകും. ഒരു റിമിഷന് വേണ്ടി വകുപ്പുമായി നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യമില്ല. അടുത്ത സാമ്പത്തിക വർഷം (ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ) ജൂലൈ 1-നകം തിരികെ ലഭിക്കും.

X
Top