ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

മിഡിൽ ഈസ്റ്റ് പ്രശ്‌നങ്ങളും ചൈനയുടെ മോശം പ്രകടനവും: ആഗോള വിപണിയിൽ വീണ്ടും എണ്ണവില ഇടിഞ്ഞു

ഗോള വിപണിയിൽ വീണ്ടും എണ്ണവില ഇടിഞ്ഞു. മിഡിൽ ഈസ്റ്റ് പ്രശ്‌നങ്ങളും, ചൈനയുടെ മോശം പ്രകടനവുമാണ് എണ്ണവില ഇടിയാനുള്ള കാരണം. നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 77.14 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 74.04 ഡോളറുമാണ്.

അതേസമയം ചൈനയിൽ ജലവൈദ്യുതി ഉൽപ്പാദനം കുതിച്ചുയരുകയും, താപവൈദ്യുതി ഉൽപ്പാദനം കുറയുകയും ചെയ്‌തെന്നു പുതിയ റൗണ്ട് റിപ്പോട്ടുകൾ വ്യക്തമാക്കുന്നു. ചൈനയുടെ കൽക്കരി ഉൽപ്പാദനം ജൂലൈയിൽ 2.8 ശതമാനം വാർഷിക വർധന രേഖപ്പെടുത്തി.

ചൈന ക്രൂഡ് ഇറക്കുമതി കുറച്ച് കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുവെന്നു സാരം. ആഗോള വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദകർ കഴിഞ്ഞ മാസം 390.37 ദശലക്ഷം മെട്രിക് ടൺ ഇന്ധനം ഖനനം ചെയ്തു.

അതായത് ഇവിടെ മലിനീകരണം കൂടിയാണ് വർധിക്കുന്നത്. അതേസമയം ജൂണിൽ രാജ്യം 405.38 ദശലക്ഷം ടൺ കൽക്കരി ഖനനം ചെയ്തിരുന്നു. ഇത് ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കുകളാണ്.

ജൂലൈയിലെ ശരാശരി പ്രതിദിന കൽക്കരി ഉൽപ്പാദനം 12.59 ദശലക്ഷം ടണ്ണാണ്. ജൂണിൽ പ്രതിദിനം 13.5 ദശലക്ഷം ടൺ ആയിരുന്നു ഇത്. ഒരു വർഷം മുമ്പ് ഇതേസമയം ഇത് 12.18 ദശലക്ഷം ടൺ ആയിരുന്നു.

ജൂലൈയിൽ താപവൈദ്യുതി ഉൽപ്പാദനം കൽക്കരി വ്യവസായത്തെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ കനത്ത മഴ ജലവൈദ്യുതത്തിൽ നിന്ന് കൂടുതൽ വൈദ്യുതിക്കു വഴിവച്ചു. ചൈനയുടെ താപവൈദ്യുതി ഉൽപ്പാദനം 4.9% ഇടിഞ്ഞ് 574.9 ബില്യൺ കിലോവാട്ട് ആയപ്പോൾ, മൊത്തം വൈദ്യുതി ഉത്പാദനം 2.5% ഉയർന്ന് 883.1 ബില്യൺ കിലോവാട്ട് ആയി.

അതേസമയം ചൈനയിൽ നിന്നുള്ള ക്രൂഡ് ആവശ്യകത കുറഞ്ഞതാണ് ആഗോള എണ്ണവില കുറയാൻ പ്രധാന കാരണങ്ങളിൽ ഒന്ന്. കൊവിഡിനു മുമ്പ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായിരുന്നു ചൈന.

എന്നാൽ മഹാമാരിക്കു ശേഷം ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളർച്ചയിലാണ്. എണ്ണ ആവശ്യകതയും കുത്തനെ കുറഞ്ഞു. ഇത് ആഗോള വിപണിയിൽ എണ്ണ കെട്ടികിടക്കാൻ വഴിവച്ചു. ഇതേത്തുടർന്നാണ് ഒപെക്ക് പ്ലസിന് ഉൽപ്പാദന നിയന്ത്രണം അടക്കം പ്രഖ്യാപിക്കേണ്ടി വന്നത്.

ഗാസയിൽ വെടിനിർത്തൽ കരാർ തടയുന്നതിനുള്ള വിയോജിപ്പുകൾ പരിഹരിക്കാനുള്ള നിർദ്ദേശം ഇസ്രായേൽ അംഗീകരിച്ചതും എണ്ണവില കുറയാൻ കാരണമായി. ഇതോടെ മിഡിൽ ഈസ്റ്റിലെ വിതരണ ആശങ്കകൾ ആണു ലഘൂകരിക്കപ്പെടുന്നത്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഈജിപ്ത് സന്ദർശിച്ചു. ഇതു ഗാസയെ വെടിനിർത്തലിലേക്കും, ബന്ദികളെ മോചിപ്പിക്കുന്ന കരാറിലേക്കും നയിക്കുമെന്നു കരുതുന്നു. പ്രധാന അഭിപ്രായവ്യത്യാസങ്ങൾ ഈ ആഴ്ച ചർച്ചകളിലൂടെ പരിഹരിച്ചേക്കും.

ചൈനയിലെ പുതിയ സംഭവവികാസങ്ങളും, മിഡിൽ ഈസ്റ്റ് പുരോഗമനവും ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. ആഗോള എണ്ണവില കുറഞ്ഞിരിക്കുന്നത് ഇന്ത്യയുടെ വളർച്ച വേഗം വർധിപ്പിക്കുന്നതിനൊപ്പം, ബാലൻസ്ഷീറ്റുകൾക്കു കരുത്തുപകരുകയും ചെയ്യും.

ക്രൂഡ് വിലയിടിവ് വിലകുറഞ്ഞ റഷ്യൻ എണ്ണയുടെ സാധ്യതകൾ കൂടിയാണ് തുറക്കപ്പെടുന്നത്. അതേസമതം പ്രാദേശിക എണ്ണക്കമ്പനികൾ മാർജിനുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ പെട്രോൾ, ഡീസൽ വിലയിൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ല.

X
Top