നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചുകോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

ക്യു4ൽ മികച്ച പ്രകടനം കാഴ്ചവച്ചത് മിഡ്കാപ്പ് കമ്പനികൾ

നുവരി-മാർച്ച് ത്രൈമാസത്തിൽ ലാർജ്, സ്മോൾ കാപ്പ് കമ്പനികളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചത് മിഡ്കാപ്പ് കമ്പനികൾ ആണെന്ന് പ്രമുഖ ഇന്ത്യൻ ബ്രോക്കറേജ് ആയ മോത്തിലാൽ ഓസ്വാളിൻ്റെ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ലാഭ, വരുമാന വളർച്ചയാണ് മിഡ്കാപ്പ് കമ്പനികൾ ജനുവരി-മാർച്ച് ത്രൈമാസത്തിൽ കൈവരിച്ചത്. മിഡ്കാപ്പ് കമ്പനികൾ 19 ശതമാനം ലാഭ വളർച്ച നേടി.

പ്രതീക്ഷിച്ചതിനേക്കാൾ 10 ശതമാനം അധിക ലാഭ വളർച്ചയാണ് ഈ കമ്പനികൾ കൈവരിച്ചത്.

ജനുവരി-മാർച്ച് ത്രൈമാസത്തിൽ ലാർജ് കാപ് കമ്പനികൾ നേടിയത് 10 ശതമാനം ലാഭ വളർച്ചയാണ്. സ്മോൾ കാപ് കമ്പനികൾ നിരാശാജനകമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. സ്മോൾ കാപ് കമ്പനികളുടെ ലാഭത്തിൽ 17% ഇടിവാണ് ഉണ്ടായത്.

മിഡ്കാപ് വിഭാഗത്തിൽപ്പെട്ട മെറ്റൽ കമ്പനികൾ 84 ശതമാനവും പൊതു മേഖല ബാങ്കുകൾ 50 ശതമാനവും ലാഭ വളർച്ച നേടി. ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് സർവീസ് (ഇഎംഎസ്) മേഖല ശക്തമായ പ്രകടനം തുടരുകയും 70 ശതമാനം ലാഭവളർച്ച കൈവരിക്കുകയും ചെയ്തു.

ശക്തമായ ലാഭ വളർച്ച നേടിയ മറ്റ് മേഖലകൾ ഇവയാണ്: കാപ്പിറ്റൽ ഗുഡ്സ് (30%), കൺസ്യൂമർ ഡ്യൂറബിൾ സ് (22 %), എൻഡിഎഫ്സി (23%).

കഴിഞ്ഞ രണ്ടുമൂന്ന് വർഷത്തിനിടയിൽ മിഡ്കാപ് കമ്പനികളുടെ വിപണിമൂല്യത്തിൽ ഗണ്യമായ വളർച്ചയാണ് ഉണ്ടായത്. ഈ വിഭാഗത്തിലെ പല ഓഹരികളും ചെലവേറിയ നിലയിലെത്തുകയും ചെയ്തു.

X
Top