ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ഡെവലപ്പര്‍മാരുടെ വരുമാനത്തിന്റെ ഏറിയ പങ്കും ഇടത്തരം ഭവന വില്‍പനയില്‍ നിന്ന്

മുംബൈ: ആഢംബര ഭവനങ്ങള്‍ പരസ്യങ്ങളില്‍ വെട്ടിത്തിളങ്ങുന്നുണ്ടാകാം. എന്നാല്‍ ഡെവലപ്പര്‍മാരുടെ കീശ നിറയ്ക്കുന്നത് ഇടത്തരം ഭവനങ്ങളാണ്. ജൂണ്‍ പാദത്തില്‍ 80 ലക്ഷം മുതല്‍ 1.5 കോടി രൂപ വിലവരുന്ന വീടുകള്‍ റെക്കോര്‍ഡ് പ്രീ സെയ്‌ലും സ്ഥിരമായ പണമൊഴുക്കും നേടി.

ആഢംബര, താങ്ങാവുന്ന വിലയുള്ള ഭവനങ്ങളെ ഈ കാര്യത്തില്‍ ഇടത്തരം സെഗ്മന്റ് മറികടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  2025 ന്റെ ആദ്യ പകുതിയില്‍ ഈ വിഭാഗത്തില്‍ 46,500 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. ഇത് മൊത്തം വില്‍പ്പനയുടെ 27 ശതമാനമാണ്.

2024 ല്‍ മൊത്തം വില്‍പ്പന ഏകദേശം 90,800 യൂണിറ്റായപ്പോള്‍ അതില്‍ 26 ശതമാനം ഇടത്തരം വീടുകളായി. 2018 ല്‍  11 ശതമാനം മാത്രം സംഭാവന നല്‍കിയ സ്ഥാനത്താണിത്.

ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് 2026 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 6.17 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 4,231 വീടുകള്‍ വില്‍പന നടത്തിയപ്പോള്‍ പ്രസ്റ്റീജ് 9.55 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 4718 യൂണിറ്റുകളുടെ ബുക്കിംഗാണ് നേടിയത്.. 7082 കോടി രൂപയാണ് ഈ സെഗ്മന്റില്‍ നിന്നുള്ള ഗോദ്‌റെജിന്റെ വരുമാനം. പ്രസ്റ്റീജ് എസ്റ്റേറ്റ് ഇതുവരെയുള്ളതില്‍ വച്ച് മികച്ച ത്രൈമാസ പ്രകടവും റിപ്പോര്‍ട്ട ചെയ്തു.

ബെംഗളൂരു, പൂനെ, ഹൈദരാബാദ്, മുംബൈ മെട്രോപൊളിറ്റന്‍ മേഖല (എംഎംആര്‍), എന്‍സിആര്‍ തുടങ്ങിയ നഗരങ്ങളിലാണ് ഉപഭോഗം ശക്തമായത്. ഡെവലപ്പര്‍മാര്‍ ഈ മേഖലകളില്‍ പദ്ധതികള്‍ കൂടുതലായി ആരംഭിക്കുന്നുണ്ട്.

2025 ന്റെ ആദ്യ പകുതിയില്‍ ബെംഗളൂരു, ചെന്നൈ, പൂനെ എന്നിവ യഥാക്രമം 26 ശതമാനം, 33 ശതമാനം, 22 ശതമാനം എന്നിങ്ങനെ വില്‍പ്പന വളര്‍ച്ച കൈവരിച്ചു.
ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ വില്‍പ്പനയില്‍ ബെംഗളൂരുവും ഗ്രേറ്റര്‍ നോയിഡയും മുന്നിലാണ്.  പ്രസ്റ്റീജ് എന്‍സിആറില്‍ മൊത്തം ബുക്കിംഗിന്റെ 59 ശതമാനവും ബെംഗളൂരുവില്‍ 21 ശതമാനവും മുംബൈയില്‍ 12 ശതമാനവും ഹൈദരാബാദില്‍ 5 ശതമാനവും നേടി.

X
Top