
മുംബൈ: മ്യൂച്വല്‍ ഫണ്ടുകള്‍ (എംഎഫ്) നടപ്പ് വര്‍ഷത്തില്‍ ഏതാണ്ട് 23,000 കോടി രൂപയുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) നിക്ഷേപം നടത്തി. ഇത് മൊത്തം തുകയുടെ ഏകദേശം 19 ശതമാനമാണ്. ആങ്കര്‍ നിക്ഷേപം വഴി 15158 കോടി രൂപയും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍(ക്യുഐബി) ക്വാട്ട വഴി 7590 കോടി രൂപയുമാണ് എംഎഫുകള്‍ നിക്ഷേപിച്ചത്.
ശക്തമായ എസ്‌ഐപി (സിസ്റ്റമിക് ഇന്‍വെസ്റ്റ്പ്ലാന്‍)യും മൊത്തം നിക്ഷേപവുമാണ് ഇതിനാവശ്യമായ ലിക്വിഡിറ്റി ഒരുക്കിയത്. ഫണ്ടുകളിലേയ്ക്കുള്ള എസ്‌ഐപി ഒഴുക്ക് ഏതാണ്ട് 20,000 കോടി രൂപയാണ്. അഞ്ച് പ്രധാന ഐപിഒകളിലാണ് നിക്ഷേപം ഏറെയും.
ഹെക്‌സാവെയറിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 3548 കോടി രൂപയും ആതര്‍ എനര്‍ജിയിലേത് 1379 കോടി രൂപയും ആന്തം ബയോ സയന്‍സിന്റേത് 738 കോടി രൂപയും ഷോളോസിന്റേത് 839 കോടി രൂപയും ജെഎസ്ഡബ്ല്യു സിമന്റിന്റേത് 656 കോടി രൂപയുമാണ്.
ടാറ്റ കാപിറ്റല്‍, എച്ച്ഡിബി ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ എന്നിവ 1800-2200 കോടി രൂപ വരെ സമാഹരിച്ചുവെന്നറിയുന്നു.
ടാറ്റ ക്യാപിറ്റല്‍ 15511.9 കോടി രൂപയും എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 12500 കോടി രൂപയും എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ 11604.7 കോടി രൂപയും ഹെക്‌സാവെയര്‍ 8750 കോടി രൂപയും ആതര്‍ എനര്‍ജി 2980.8 കോടി രൂപയും പ്രാഥമിക വിപണിയില്‍ നിന്നും സമാഹരിച്ചിരുന്നു. ഇത് മൊത്തം നിക്ഷേപത്തിന്റെ 44 ശതമാനമാണ്. ഇവ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ 44 ശതമാനം ആകര്‍ഷിച്ചു.