ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

2.6 കോടി രൂപയ്ക്ക് സ്റ്റാർട്ടപ്പായ തൈയ്‌ലിയുടെ ഓഹരികൾ ഏറ്റെടുത്ത് മെട്രോ ബ്രാൻഡ്‌സ്

ഡൽഹി: സുസ്ഥിര സ്‌നീക്കർ ഷൂകളുടെ വിപണനത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയായ തൈയ്‌ലി പ്രൈവറ്റ് ലിമിറ്റഡിന്റെ 5.03 ശതമാനം ഓഹരി 2.67 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുത്തതായി മെട്രോ ബ്രാൻഡ്‌സ് അറിയിച്ചു. 45 കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യനിർണ്ണയത്തിൽ നിശ്ചിത കരാറുകളിൽ സമ്മതിച്ച ഷെഡ്യൂൾ അനുസരിച്ച് മുൻഗണനാ ഓഹരി ഏറ്റെടുക്കുമെന്ന് മെട്രോ ബ്രാൻഡ്‌സ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സുസ്ഥിര പാദരക്ഷകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ കാഴ്ചപ്പാടിന്റെ വിപുലീകരണമാണ് തൈയ്‌ലിയിലെ ഓഹരി ഏറ്റെടുക്കൽ എന്ന് സ്ഥാപനം വ്യക്തമാക്കി. ആവിശ്യമായ എല്ലാ അനുമതികൾക്കും വിധേയമായി 2022 ജൂലൈ 31-നകം ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.
പാഴ് വസ്തുക്കളിൽ നിന്ന് റീസൈക്കിൾ ചെയ്‌ത ഘടകങ്ങൾ ഉപയോഗിച്ച് ധാർമ്മികമായി വികസിപ്പിച്ച സ്‌നീക്കറുകൾ നിർമ്മിക്കുന്നതിനായി ആശയ് ഭാവെയാണ് തേലി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. ഇന്ത്യയിലെ 136 നഗരങ്ങളിലായി 598 മെട്രോ ഷോറൂമുകളുടെ ശൃംഖലയുള്ള മൾട്ടി-ബ്രാൻഡ് പാദരക്ഷകളുടെ റീട്ടെയിൽ ശൃംഖലയാണ് മെട്രോ ബ്രാൻഡ്‌സ്. കൂടാതെ, കമ്പനിക്ക് 14577 കോടി രൂപയുടെ വിപണി മൂല്യമുണ്ട്.

X
Top