ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കടല്‍ത്തട്ടിലൂടെയുള്ള ലോകത്തെ ഏറ്റവും നീളം കൂടിയ കേബിള്‍ ഇന്ത്യയിലേക്ക്

ടല്‍ത്തട്ടിലൂടെ ഇന്റര്‍നെറ്റ് എത്തിക്കുന്ന ലോകത്തെ ഏറ്റവും നീളം കൂടിയ കേബിള്‍ ശൃംഖലയായി മാറുന്ന ദി 2ആഫ്രിക്ക പേള്‍സ് (the 2Africa Pearls) ഇന്ത്യയിലേക്ക് എത്തുന്നു.

ഫേസ്ബുക്ക് കമ്പനി മെറ്റയുമായി ചേര്‍ന്ന് ഭാരതി എയര്‍ടെല്‍ ആണ് ശൃംഖയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നത്. മെറ്റയുടെ പിന്തുണയോടെ 23 രാജ്യങ്ങളെ ബന്ധിപ്പിച്ച് 37,000 കിലോമീറ്റര്‍ നീളത്തില്‍ 2020ല്‍ തുടങ്ങിയ ശൃംഖലയാണ് ദി 2ആഫ്രിക്ക പേള്‍സ്.

കേബിളുകളുടെ ദൈര്‍ഘ്യം 45,000 കി.മീ ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ 92 ടെലികോം കമ്പനികളുടെ ഉടമസ്ഥതിയിലുള്ള സീ-മീ-വീ 3 കേബിള്‍ സിസ്റ്റമാണ് ലോകത്തെ ഏറ്റവും നീളം കൂടിയ ശൃംഖല (39,000 കി.മീ).

ഇന്ത്യയെക്കൂടാതെ ഒമാന്‍, ഖത്തര്‍, യുഎഇ, ബഹ്‌റിന്‍, കുവൈത്ത്, ഇറാഖ്, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നിവടങ്ങളിലേക്കും ദി 2ആഫ്രിക്ക പേള്‍സ് എത്തും. ഇതോടെ ലോകത്തെ ഏറ്റവും നീളം കൂടിയ, കടല്‍ത്തട്ടിലൂടെയുള്ള കേബിള്‍ ശൃംഖലയായി ഇത് മാറും.

പദ്ധതിക്കായി സൗദി ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുമായും എയര്‍ടെല്‍ സഹകരിക്കുന്നുണ്ട്. എയര്‍ടെല്ലിന് കീഴിലുള്ള മുംബൈയിലെ ലാന്‍ഡിംഗ് സേറ്റേഷനുമായി ആണ് കേബിള്‍ ബന്ധിപ്പിക്കുന്നത്.

ചെന്നൈയിലും (2) മൂംബൈയിലുമായി (1) മൂന്ന് എയര്‍ടെല്ലിന് മൂന്ന് ലാന്‍ഡിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്റര്‍നെറ്റ് സ്പീഡ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സീ-മീ-വീ 6 എന്ന കേബിള്‍ ശൃംഖലയിലും എയര്‍ടെല്‍ പങ്കാളികളായിരുന്നു. റിലയന്‍സ് ജിയോയ്ക്ക് പങ്കാളിത്തമുള്ള കേബിള്‍ ശൃംഖലയാണ് ഇന്ത്യ-ഏഷ്യ-എക്‌സ്പ്രസ്.

സാറ്റലൈറ്റുകളെക്കാള്‍ മെച്ചപ്പെട്ട വേഗത നല്‍കുന്നവയാണ് കടല്‍ത്തട്ടിലൂടെയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍. വിവധ രാജ്യങ്ങളും വന്‍കരകളും തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ വേഗത്തിലാക്കുന്നതില്‍ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

2020ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാന്‍ 2300 കിലോമീറ്റര്‍ നീളത്തില്‍ ഇന്ത്യ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വിന്യസിച്ചിരുന്നു.

X
Top