ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മെഴ്സിഡസ് ബെൻസ് കാറുകളുടെ വില കൂട്ടുന്നു

മുംബൈ: രാജ്യത്ത് കാറുകളുടെ വില ഉയർത്താൻ മെഴ്സിഡസ് ബെൻസ്. ജനുവരി ഒന്നുമുതല്‍ എല്ലാ മോഡലുകള്‍ക്കും മൂന്നുശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനം.

അസംസ്കൃതവസ്തുക്കളുടെ വില ഉയർന്നതിനാല്‍ ഉത്പാദനച്ചെലവ് കൂടിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളിലേക്കു കൈമാറുകയാണെന്ന് കമ്പനി എം.ഡി.യും സി.ഇ.ഒ.യുമായ സന്തോഷ് അയ്യർ വ്യക്തമാക്കി.

ഇതനുസരിച്ച്‌ കാറുകള്‍ക്ക് രണ്ടുലക്ഷം രൂപമുതല്‍ ഒൻപതുലക്ഷം രൂപവരെ കൂടുമെന്നാണ് കണക്ക്.

X
Top