എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

മാധ്യമ, വിനോദ മേഖല 2022 ല്‍ 20 ശതമാനം വളര്‍ച്ച നേടി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയില്‍ 23 ശതമാനം ഇടിവ് നേരിട്ട ഇന്ത്യന്‍ മാധ്യമ,വിനോദ വ്യവസായം തിരിച്ചുവരവ് പ്രകടമാക്കുന്നു. 2022 ല്‍ 19.9 ശതമാനം വളര്‍ച്ചയോടെ 2 ട്രില്യണ്‍ മൂല്യത്തിലേയ്ക്കാണ് ചുവടുവെപ്പ്. 10.5 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രകടിക്കുമ്പോള്‍ തന്നെ 2025 ഓടെ 2.83 ട്രില്യണ്‍ രൂപ ലക്ഷ്യം വയ്ക്കുന്നു, ഫിക്കി പ്രസിഡന്റ് സുബ്രകാന്ത് പാണ്ഡ പറഞ്ഞു.

മാധ്യമ, വിനോദ വ്യവസായത്തിന്റെ പരസ്യ വരുമാനം 2022 ല്‍ ഒരു ട്രില്യണ്‍ രൂപ കവിഞ്ഞു. അതില്‍ 48 ശതമാനവും ഡിജിറ്റല്‍ പരസ്യങ്ങളില്‍ നിന്നാണ്. ടിവിയുടെ 30 ശതമാനത്തേക്കാളും പ്രിന്റിന്റെ 16 ശതമാനത്തേക്കാളും കൂടുതല്‍.

പരമ്പരാഗത മാധ്യമങ്ങളും 2022 ല്‍ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭാവിയില്‍, മൂന്നില്‍ രണ്ട് വളര്‍ച്ച സൃഷ്ടിക്കുക നവ മാധ്യമങ്ങളായിരിക്കും, ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു. മൂന്നിലൊന്ന് പരമ്പരാഗത മാധ്യമങ്ങളിലൂടെയായിരിക്കും.

ഇന്റര്‍നെറ്റ് ലഭ്യത, ഡാറ്റയുടെ കുറഞ്ഞ ചെലവ്, സ്മാര്‍ട്ട്‌ഫോണ്‍ വ്യാപനം എന്നിവയാണ് ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ചയ്ക്ക് കളമൊരുക്കിയത്.

X
Top