Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

മികച്ച മൂന്നാം പാദഫലങ്ങളുമായി മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ്

23,758 കോടി രൂപയുടെ ഭീമമായ ഓർഡർ ബുക്കുള്ള, ഇന്ത്യൻ ഡിഫൻസ് മേഖലയിൽ ശ്രദ്ധേയ സാന്നിദ്ധ്യമായ കമ്പനിയാണ് മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ് (Mazagon Dock Shipbuilders). 2025 ഡിസംബർ പാദത്തിൽ മികച്ച റിസൾട്ടാണ് ഈ മിഡ്ക്യാപ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

കമ്പനി നിലവിൽ ഓഹരിയൊന്നിന് 7.5 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 13ാം തിയ്യതി വെള്ളിയാഴ്ച്ചയാണ് ഇതിനുള്ള റെക്കോർഡ് ഡേറ്റായി നിശ്ചയിച്ചിരിക്കുന്നത്.

മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ്
ഇന്ത്യയിലെ മുൻനിര കപ്പൽ നിർമാണ കമ്പനിയാണിത്. 96,908 കോടി രൂപയാണ് മാർക്കറ്റ് ക്യാപ്. നിലവിൽ എൻ.എസ്.ഇയിലെ ഓഹരി വില 2,402.20 രൂപയാണ്. യുദ്ധക്കപ്പലുകൾ, അന്തർവാഹനികൾ എന്നിവയുടെ നിർമാണം, റിപ്പയറിങ് തുടങ്ങിയവ ചെയ്യുന്നു.

കഴിഞ്ഞ 6 മാസങ്ങളിൽ ഏകദേശം 14% റിട്ടേണാണ് ഈ സ്റ്റോക്ക് നൽകിയിട്ടുള്ളത്. 2025 ഡിസംബർ 31 പ്രകാരമുള്ള കണക്കുകളിൽ കമ്പനിയുടെ ആകെ ഓർഡർ ബുക്ക് 23,758 കോടി രൂപയുടേതാണ്.

2025 ഡിസംബർ പാദഫലങ്ങൾ
നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 3,601 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ സമാന പാദത്തിലെ 3,143.6 കോടി രൂപയേക്കാൾ ഏകദേശം 15% വർധനവാണിത്. തൊട്ടു മുമ്പത്തെ, 2025 സെപ്റ്റംബർ പാദത്തിലെ 2,929 കോടി രൂപയേക്കാൾ 23% വളർച്ചയുമാണിത്.

ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 879.78 കോടി രൂപയാണ്. ഇയർ-ഓൺ-ഇയർ (YoY) അടിസ്ഥാനത്തിൽ 807 കോടി രൂപയിൽ നിന്ന് 9% ഉയർച്ചയും, ക്വാർട്ടർ-ഓൺ-ക്വാർട്ടർ (QoQ) അടിസ്ഥാനത്തിൽ 749.5 കോടിയിൽ നിന്ന് 17% വർധനയുമാണിത്.

2025 ഡിസംബർ പാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് അടിസ്ഥാനത്തിലുള്ള ബിസിനസ് പ്രകടനവും മെച്ചപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ EBITDA (Earnings Before Interest, Taxes, Depreciation, and Amortization), YoY അടിസ്ഥാനത്തിൽ 4%, QoQ അടിസ്ഥാനത്തിൽ 19% എന്നിങ്ങനെ ഉയർന്ന് 1,149 കോടി രൂപയായി മാറി. ഡിസംബർ പാദത്തിലെ EBITDA മാർജിൻ 24% എന്ന നിലയിലാണ്.

X
Top